ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രം വഴി അതിവേഗം തിരഞ്ഞെടുപ്പ്
തൃശ്ശൂര്‍: ദേവമാത സി.എം.ഐ പബ്ലിക് സ്കൂളില്‍ ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് നടത്തിയ സ്കൂള്‍ ലീഡർ തിരഞ്ഞെടുപ്പ് ചരിത്രമായി. കേരളത്തില്‍ ഇതാദ്യമായാണ് ഇലക്ട്രോണിക് മെഷീന് ഉപയോഗിച്ച് സ്കൂളില്‍ കാബിനറ്റ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ദേവമാത സി.എം.ഐ പബ്ലിക് സ്കൂളിലെ കാബിനറ്റ് തിരഞ്ഞെടുപ്പിന് ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് വോട്ടുചെയ്തു. 32 ബൂത്തുകളിലായി 3,150 വിദ്യാര്‍ഥികളാണ് സ്കൂള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളില്‍ നിന്ന് സീനീയര്‍ സെക്കണ്ടറി (8) സെക്കണ്ടറി (12) എല്‍.പി.വിഭാഗം (12) വീതം സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് . രാവിലെ നടന്ന തിരഞ്ഞെടുപ്പ് ദേവമാത സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. സിന്റോ നങ്ങിണി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ പൗരബോധം ഉണർത്തുക, ബോധവൽക്കരണം നടത്തുക അതിനുവേണ്ടിയാണ് ജനാധിപത്യ രീതിയിൽ തന്നെ വോട്ടിങ് സജ്ഞീകരിച്ചിട്ടുള്ളതെന്ന് പ്രിൻസിപ്പാൾ പറഞ്ഞു.
ഐ.ടി. കോര്‍ഡിനേറ്റര്‍ നീരജ് വി.ആര്.ആണ് വോട്ടിങ് ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയത്. 1 മുതല്‍ 5-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനില്‍ വിദ്യാര്‍ത്ഥികളുടെ ഫോട്ടോയും സജ്ജമാക്കി. അധ്യാപകരായ ഒലിവിയ , വി.ജി. സിസിലി, സിബി എന്നിവര്‍ നേതൃത്വം നല്കി. വിജയികളുടെ പേരുകള്‍ ഉച്ചയോടെ പ്രഖ്യാപിച്ചു.