ഗുരുവായൂർ: ദേവസ്വം ആനകൾക്കായി നടത്തിവന്ന സുഖചികിൽസാ പരിപാടിക്ക് പരിസമാപ്തിയായി. പുന്നത്തൂർ ആനത്താവളത്തിൽ നടന്ന സമാപന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സന്നിഹിതനായി. ദേവസ്വം കൊമ്പൻ ഗോപി കണ്ണന് ഔഷധ ഉരുള നൽകിയായിരുന്നു സമാചന ചടങ്ങിൻ്റെ ഉദ്ഘാടനം. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, വി.ജി.രവീന്ദ്രൻ എന്നിവരും ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ കെ.എസ്.മായാദേവി, എം.രാധ, അസി.മാനേജർ കെ.കെ.സുഭാഷ്, ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഗജ പരിപാലനത്തിലെ മാതൃകയായി അംഗീകരിക്കപ്പെട്ട ഗുരുവായൂർ ദേവസ്വം ആന സുഖചികിൽസ കഴിഞ്ഞ ജൂലൈ ഒന്നിന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയാണ് ഉദ്ഘാടനം ചെയ്തത്.