ഇരിങ്ങാലക്കുട: കൂടല്‍മാണിക്യക്ഷേത്രത്തില്‍ കഴകം ജോലിയില്‍ പ്രവേശിച്ച ഈഴവസമുദായക്കാരനെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിയത് വിവാദമായി.
അവര്‍ണസമുദായത്തില്‍പ്പെട്ടയാളെ കഴക്കാരനാക്കിയതിനെതിരെ തന്ത്രിമാരും, വാര്യര്‍ സമാജവുമാണ് പരസ്യമായി രംഗത്തുവന്നത്.
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പരീക്ഷ നടത്തിയാണ് കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയില്‍ ആര്യനാട് സ്വദേശിയായ യുവാവിനെ നിയമിച്ചത്. എതിര്‍പ്പിനെ തുടര്‍ന്ന്് യുവാവിനെ കഴകം തസ്തികയില്‍ നിന്ന് താത്കാലികമായി മാറ്റി.
ഫെബ്രുവരി 24 നാണ് ആര്യനാട് സ്വദേശിയും ബിരുദധാരിയുമായ ബാലു കഴകം തസ്തികകയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഈ മാസം 7-ാം തീയതി മുതലാണ് യുവാവിനോട് മാറി നല്‍ക്കാന്‍ ദേവസ്വം ബോര്‍ഡ്് ആവശ്യപ്പെട്ടത്. യുവാവ് ജോലി ചെയ്തിരുന്ന ദിവസങ്ങളില്‍ തന്ത്രി പൂജയ്ക്ക് എത്തിയിരുന്നില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്
ഈഴവ യുവാവിനെ കഴകക്കാരനാക്കിയ തീരുമാനത്തിന് എതിരെ ആറ് തന്ത്രിമാര്‍ ദേവസ്വത്തിന് കത്ത് നല്‍കിയിരുന്നു. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്തിയ നിയമനമാണെന്ന നിലപാട് ദേവസ്വം സ്വീകരിച്ചുവെങ്കിലും തന്ത്രിമാര്‍ പ്രതിഷ്ഠാദിനത്തിലെ ശുദ്ധി ചടങ്ങുകളില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് സൂചന നല്‍കി.
തന്ത്രിമാരുടെ നിലപാട് അടുത്ത ദിവസം നടക്കുന്ന പ്രതിഷ്ഠാദിനാഘോഷങ്ങളെ ബാധിക്കാമെന്നായതോടെ ഒത്തുതീര്‍പ്പെന്ന നിലയില്‍ ബാലുവിനെ ഓഫീസ് ജോലിയിലേക്ക് മാറ്റുകയായിരുന്നു കഴിഞ്ഞ ദിവസം വിഷയവുമായി ബന്ധപ്പെട്ട് ദേവസ്വം അധികൃതരും തന്ത്രിമാരും യോഗം ചേര്‍ന്നിരുന്നു.ഇതുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുള്ള കേസിന്റെ വിധി വരുന്നത് വരെ കഴകം ജോലിയില്‍ നിന്നും ബാലുവിനെ മാറ്റാനാണ് നിര്‍ത്തിയേക്കും..
ജാതി വിവേചനം അനുവദിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ്
