ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് നടന്ന ആനയോട്ടത്തില്‍ ഗുരുവായൂര്‍ ബാലു ഒന്നാമനായി. മഞ്ജുളാല്‍ പരിസരത്തു നിന്നും ഓട്ടം തുടങ്ങി ക്ഷേത്രനടയില്‍ ആദ്യം ഓടിയെത്തുന്ന ആനയാണ് വിജയിയാകുന്നത്.. വിജയിച്ച ഗുരുവായൂര്‍ ബാലുവിനെ നിറപറ വെച്ച് പാരമ്പര്യാവകാശികള്‍ ക്ഷേത്രത്തിന് ഉള്ളിലേക്ക് വരവേറ്റു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചെന്താമരാക്ഷനാണ് രണ്ടാം സ്ഥാനത്ത് . ബാലു, ദേവദാസ്, ചെന്താമരാക്ഷന്‍ എന്നീ മൂന്ന് ആനകളാണ് മുന്‍നിരയില്‍ ഓടിയത്.
ദേവദാസ്, നന്ദന്‍ എന്നീ ആനകള്‍ കരുതലായി ഉണ്ടായിരുന്നു. ആനപരിപാലച്ചട്ടം കര്‍ശനമായി പാലിച്ചായിരുന്നു ആനയോട്ടം. വന്‍ ജനാവലി ആനയോട്ടം കാണാനെത്തി. നേരത്തേ നിശ്ചയിച്ച 12 ആനകളില്‍നിന്ന് നറുക്കെടുപ്പിലൂടെയാണ് അഞ്ച് ആനകളെ തിരഞ്ഞെടുത്തത്. ഉത്സവനാളുകളില്‍ ക്ഷേത്രത്തില്‍ ബാലു ഗുരുവായൂരപ്പന്റെ സ്വര്‍ണക്കോലമേന്തും .
ഗുരുവായൂര്‍ ക്ഷേത്രോത്സവം: ആനയോട്ടത്തില്‍ ബാലു ഒന്നാമന്‍
