പാലക്കാട്: വാണിയംകുളത്ത് ഓട്ടോറിക്ഷയും ടെമ്പോ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡയാലിസിസ് രോഗി മരിച്ചു. പൂളക്കല്‍ വീട്ടില്‍ പത്മാവതിയാണ് മരിച്ചത്(64). അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.
ഞായറാഴ്ച അര്‍ധരാത്രിയായിരുന്നു അപകടം. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡയാലിസിസ് കഴിഞ്ഞശേഷം മായന്നൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ എതിരെ വന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറി ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു
ഓട്ടോറിക്ഷയില്‍ ഒപ്പമുണ്ടായിരുന്ന പത്മാവതിയുടെ മക്കള്‍ പ്രസീജ, ജിഷ മരുമകന്‍ അയ്യപ്പദാസ് എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.