പദ്ധതിയിൽ പ്രായഭേദമന്യേ കുട്ടികൾക്കും മുതിർന്നവർക്കും ലോകോത്തരനിലവാരമുള്ള ചികിത്സരീതികൾ തൃശ്ശൂർ ആര്യ ഐ കെയറുമായി ചേർന്ന് ലഭ്യമാക്കും
തൃശൂർ: ആദിവാസി വിഭാഗങ്ങളുടെ നേത്ര പരിപാലനം ലക്ഷ്യം വെച്ച് നടൻ ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന ഡി ക്യു ഫാമിലി, കമ്മ്യൂണിറ്റി ഫോർ ഹാപ്പിനസിന്റെ (DQ Family, Community for Happiness) ട്രൈബൽ ഐ ഹെൽത്ത് (Tribal Eye Health) പദ്ധതിക്ക് തുടക്കമായി.
പദ്ധതിയുടെ പ്രഖ്യാപനം തൃശ്ശൂർ ആര്യ ഐ കെയറിൽ (Aarya Eye Care) വച്ച് നടന്നു. സിനിമതാരങ്ങളായ സണ്ണി വെയിൻ, ഗായത്രി സുരേഷ് എന്നിവരാണ് പദ്ധതിയുടെ ബ്രാൻഡ് അംബാസ്സിഡെർമാർ.
സാമൂഹികആരോഗ്യ രംഗത്ത് വിപ്ലവകരമായ മുന്നേറ്റമാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ഡി ക്യു ഫാമിലി ഭാരവാഹികൾ പറഞ്ഞു. പ്രകൃതിയുമായി മല്ലടിക്കുന്ന ആദിവാസി വിഭാഗങ്ങളുടെ നേത്ര പരിപാലനത്തിനാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയിൽ പ്രായഭേദമന്യേ കുട്ടികൾക്കും മുതിർന്നവർക്കും ലോകോത്തരനിലവാരമുള്ള ചികിത്സരീതികൾ തൃശ്ശൂർ ആര്യ ഐ കെയറുമായി ചേർന്ന് ലഭ്യമാക്കും. പ്രമേഹരോഗം മൂലം ഉണ്ടാകുന്ന കണ്ണിലെ പ്രശ്നങ്ങൾ, ഗ്ളൂക്കോമ, തിമിര ശത്രക്രിയ എല്ലാം ഈ പദ്ധതിയുടെ ഭാഗമാണ്. കൂടാതെ ആദിവാസി വിഭാഗങ്ങൾക്ക് വിനോദത്തിനായി ഹോം തിയറ്ററുകളും ഒരുക്കും.
Photo: ട്രൈബൽ ഐ ഹെൽത്ത് പദ്ധതിയുടെ പ്രഖ്യാപനം സണ്ണി വെയിൻ, ഗായത്രി സുരേഷ്, ഡോ. മിനുദത്ത് എന്നിവർ ആര്യ ഐ കെയറിൽ വച്ച് നടത്തുന്നു