Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ആന്ധ്രയില്‍ ക്ഷേത്ര മതില്‍ തകര്‍ന്നുവീണ് എട്ട് പേര്‍ മരിച്ചു

ബെംഗളൂരു: ആന്ധ്രയില്‍ ക്ഷേത്രത്തില്‍ മതില്‍ തകര്‍ന്നുവീണ് എട്ട് പേര്‍ മരിച്ചു. വിശാഖപട്ടണത്തിന് അടുത്ത് സിംഹാചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തില്‍ ഇന്നലെ രാത്രി ആണ് സംഭവം. ക്ഷേത്രത്തില്‍ ചന്ദനോത്സവം എന്ന പ്രധാനപ്പെട്ട ഉത്സവം നടക്കുകയായിരുന്നു. ടിക്കറ്റ് കൗണ്ടറിന് അടുത്ത് ഉള്ള മതില്‍ ഇടിഞ്ഞു വീണാണ് അപകടമണ്ടായത്. മരിച്ചവരില്‍ 4 സ്ത്രീകളും രണ്ട് പുരുഷന്മാരും ഉള്‍പ്പെടുന്നു. മതില്‍ തകര്‍ന്ന് വീണതിനെ തുടര്‍ന്ന്  ആളുകള്‍ പരിഭ്രാന്തിയോടെ ചിതറി ഓടിയതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

സ്ഥലത്ത് ഇന്നലെ രാത്രി കനത്ത മഴ പെയ്തിരുന്നു. അതാണ് മതില്‍ തകര്‍ന്ന് വീഴാന്‍ കാരണമായത്. സ്ഥലത്ത് അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റവരെ വിശാഖപട്ടണം കിങ് ജോര്‍ജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *