തൃശൂർ : ഭീമമായ വൈദ്യുത ചാർജ് വർദ്ധനവ് വഴി സാധാരണക്കാരന്റെ ജീവിതം വഴിമുട്ടിച്ച സർക്കാരാണ് പിണറായി സർക്കാരെന്ന് കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയൽ പ്രസ്താവിച്ചു. അയ്യന്തോൾ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടപ്പുറം വൈദ്യുത ഭവന് മുൻപിൽ സംഘടിപ്പിച്ച മാർച്ചും ധർണ്ണയും ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡണ്ട് കെ.പി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറിമാരായഎം.എസ് ശിവരാമകൃഷ്ണൻ , പി.ശിവശങ്കരൻ .സി.ബി. ഗീത, മുൻബ്ലോക്ക് പ്രസിഡണ്ട്കെ ഗിരീഷ് കുമാർ തൃശൂർ ബ്ലോക്ക് പ്രസിഡണ്ട്പ്രാൻസിസ് ചാലിശ്ശേരി, ബ്ലോക്ക് മണ്ഡലം നേതാക്കളായ കെ.എ. അനിൽകുമാർ ,രാമചന്ദ്രൻ പുതൂർക്കര, കുര്യൻ മുട്ടത്ത്, നിഖിൽ സതീശൻ, അഡ്വക്കേറ്റ് ആഷിഷ് മൂത്തേടത്ത് കൗൺസിലർ മേഫി ഡെൽസൺ, യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് സുമേഷ്, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ഹരിത്ത്, കുരിയൻ ചാണ്ടി സത്യഭാമ ടീച്ചർ, സാജൻ കെ.ജോർജ്, കെ.വി. ബൈജു , ഉണ്ണികൃഷ്ണൻ , രാജു ചുക്രാത്ത്, ശശീന്ദ്രൻ കെ.കെ. രാജു പി.വി., ജോസ് ആലപ്പാട്ട്, ശങ്കരനാരായണൻ , ആന്റണി കാട്ടു ക്കാരൻ അഡ്വ ജോയ് ബാസ്റ്യൻ, ആന്റോ കണ്ടുകുളം, ഹരിദാസ് ചേരൂർ, ടി.ജെ സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.
.