Newsskerala

പി.പി.മാധവൻ നമ്പൂതിരിക്ക് രാഹുൽ ഗാന്ധി അന്ത്യാജ്ഞലിയർപ്പിച്ചു

ഒല്ലൂർ : സോണിയ ഗാന്ധിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി ഒല്ലൂർ പട്ടത്തൂർ മനയ്ക്കൽ പി.പി.മാധവൻ നമ്പൂതിരിയുടെ സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു .വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ നിരവധി പേർ അന്ത്യാഞ്ജലിയർപ്പിച്ചു. ലോക്സഭ പ്ര തിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി ജ നറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, മുതിർന്ന കോൺഗ്രസ്നേതാക്കളായ വി.എം.സുധീരൻ, രമേശ് ചെന്നിത്തല., ടി.ജി സനീഷ്കുമാർ എം.എൽ.എ, മുൻ എം.എൽ.എ എം.പി വിൻസെൻ്റ്, മന്ത്രി കെ രാ ജൻ, കെ.കെരാമചന്ദ്രൻ എംഎൽഎ, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മുൻ ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ,സുനിൽ അന്തിക്കാട്, തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു. അരനൂറ്റാണ്ട് കാലം നെഹ്റു കുടുംബത്തിൻ്റെ സന്തതസഹചാരിയായിരുന്ന മാധവൻ നമ്പൂതിരി ഇന്നലെ വൈകീട്ടാണ് കുഴഞ്ഞ് വീണ് മരിച്ചത്. വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഡൽഹിയിലെ എയിംസിൽ എത്തിച്ചെങ്കിലും ഇന്നലെ വൈകീട്ടോടെ മരിച്ചു. രാത്രി പ്രത്യേക വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിച്ചു.


Leave a Comment

Your email address will not be published. Required fields are marked *