തൃശൂര്‍: ആനയെഴുന്നള്ളിപ്പിലെ പ്രതിസന്ധി നീക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ശക്തമായ തുടര്‍സമരവുമായി പൂരപ്രേമിസംഘം. കോര്‍പറേഷന്‍ ഓഫീസിനു മുന്നില്‍ പൂരപ്രേമിസംഘത്തിന്റെ നേതൃത്വത്തില്‍
വൈകീട്ട് അഞ്ചുവരെ ഏഴുമണിക്കൂര്‍ നീളുന്ന ഉപവാസം നടത്തി.
തൃശ്ശൂര്‍ പൂരം ഇലഞ്ഞിത്തറ മേള പ്രമാണിയായ കിഴക്കൂട്ട് അനിയന്മാരാരും വാദ്യകലാകാരന്‍മാരും, ഉത്സവസംഘാടകരും സമരത്തിന് പിന്തുണയുമായെത്തി.
ഇതിനിടെ ആന എഴുന്നള്ളിപ്പ് നിയന്ത്രണത്തില്‍ ഉത്തരവിട്ട ജഡ്ജിമാര്‍ക്കെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പൂരപ്രേമി സംഘം പരാതി നല്‍കി.: ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിലെ ജഡ്ജിമാര്‍ക്ക് എതിരെയാണ് പരാതി .മൃഗസംരക്ഷണ സംഘടനയായ ‘ പെറ്റ’യുടെ അഭിഭാഷകനായിരുന്നു ഹൈക്കോടതി ജഡ്ജി പി.ഗോപിനാഥെന്ന് പരാതിയില്‍ പറഞ്ഞു. ആന എഴുന്നള്ളിപ്പ് കേസ് മറ്റൊരു ബഞ്ചിലേയ്ക്ക് മാറ്റണം.കേരളത്തിലെ ആചാര പെരുമ തകര്‍ക്കാന്‍ വിദേശ ഗൂഢാലോചനയുണ്ടെന്നും പൂരപ്രേമി സംഘം ആരോപിച്ചു സംഘം ആരോപിച്ചു