തൃശൂര്‍: പാറമേക്കാവ് ക്ഷേത്രത്തില്‍ രാമായണമാസാചരണത്തിന്റെ ഭാഗമായി ആനയൂട്ടും, അഷ്ടദ്രവ്യമഹാഗണപതിഹോമവും നടത്തി. 11 ആനകള്‍ ആനയൂട്ടിനെത്തി. പാറമേക്കാവ് കാശിനാഥന് മേല്‍ശാന്തി വടക്കേടത്ത് വാസുദേവന്‍ നമ്പൂതിരി ആദ്യ ഉരുള നല്‍കിയതോടെ ആനയൂട്ടിന് തുടക്കമായി. തുടര്‍ന്ന് ഭക്തരും ആനകളെ ഊട്ടി. വെളുപ്പിന് 5ന് അഷ്ടദ്രവ്യമഹാഗണപതിഹോമം ആരംഭിച്ചു.പാറമേക്കാവ് ദേവസ്വം ഭാരവാഹികളായ ജി.രാജേഷ്, ഡോ.ബാലഗോപാല്‍, വി.സന്തോഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഭക്തിയുടെ നിറവില്‍ പാറമേക്കാവില്‍ ആനയൂട്ട്
