ന്യൂഡല്‍ഹി: ആദായ നികുതി ഘടനയില്‍ സമഗ്രമാറ്റം വരുത്തി കേന്ദ്ര ബജറ്റ് -2025 ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ആദായ നികുതി പരിധി ഉയര്‍ത്തി. 12 ലക്ഷം വരെ നികുതിയില്ല. 12.75 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇനി നികുതി നല്‍കേണ്ടതില്ല. മുന്‍പ് 7 ലക്ഷമായിരുന്നു ആദായ നികുതി ഇളവ് നല്‍കിയിരുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ഇളവാണിത്.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി. പരുത്തി കൃഷിക്കായി പഞ്ചവത്സരപദ്ധതി നടപ്പാക്കും.. സ്റ്റാര്‍ട്ട് അപ്പില്‍ 27 മേഖലകളെ കൂടി ഉള്‍പ്പെടുത്തി. 100 ജില്ലകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക വികസനം. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ വനിതാസംരംഭകര്‍ക്ക് 2 കോടി വരെ വായ്പ ലഭ്യമാക്കും. പ്രധാനമന്ത്രി ജന്‍ധാന്യ യോജന സംസ്ഥാനങ്ങളുമായി ചേര്‍ന്ന് നടപ്പാക്കും. മുതിര്‍ന്ന പൗരന്‍മാരുടെ ടി.ഡി.എസ് പരിധി ഉയര്‍ത്തി. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ഒരു ലക്ഷമാക്കി. വീട്ടുവാടക ഇളവ് 6 ലക്ഷമാക്കി. ഇന്‍ഷുറന്‍സ് മേഖലയില്‍ നൂറ് ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നല്‍കും. 77 ശതമാനത്തില്‍ നിന്ന് 100 ശതമാനമാക്കി ഉയര്‍ത്തി.
ഭക്ഷ്യസംസ്‌കാരണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കും. ബിഹാറില്‍ പുതിയ ഫുഡ് ടെക്്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. ചെറുകിട ഇടത്തരം മേഖലകള്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കും. ചെറുകിട ഇടത്തരം മേഖലയില്‍ വായ്പക്കായി കുടുതല്‍ തുക അനുവദിക്കും. ഹോം സ്‌റ്റേകള്‍ക്ക് മുദ്രാ ലോണ്‍ നല്‍കും. ചെറുകിട വ്യാപാരികള്‍ക്ക് 5 ലക്ഷത്തിന്റെ ക്രെഡിറ്റ്. 36 ജീവന്‍രക്ഷാ മരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി. 6 ജീവന്‍ രക്ഷാമരുന്നുകളുടെ നികുതിയില്‍ ഇളവ് വരുത്തും.
അങ്കണവാടികള്‍ക്ക് പ്രത്യേക പദ്ധതി നടപ്പാക്കും. അമ്മമാര്‍ക്കും, കുഞ്ഞുങ്ങള്‍ക്കും പ്രത്യേക പോഷകാഹാര പദ്ധതി നടപ്പാക്കും.
മെയ്ഡ് ഇന്‍ ഇന്ത്യ ടാഗിന് പ്രാധാന്യം നല്‍കും. ആദിവാസി വനിതാ സംരംഭങ്ങള്‍ക്ക് സഹായം നല്‍കും. പാട്ന ഐ.ഐ.ടിക്ക് പ്രത്യേക പദ്ധതി. എല്ലാ ജില്ലകളിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ഡെ കെയര്‍ കാന്‍സര്‍ ചികിത്സാ സെന്ററുകള്‍ തുടങ്ങും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 75,000 സീറ്റുകള്‍ വര്‍ധിപ്പിക്കും. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പാക്കും. പാദരക്ഷാ നിര്‍മാണ മേഖലയില്‍ 22 ലക്ഷം തൊഴില്‍ അവസരം. ജലജീവന്‍ പദ്ധതി 2028 വരെ നീട്ടി.
സംസ്ഥാനങ്ങള്‍ ഒന്നരലക്ഷം കോടി പലിശരഹിത വായ്്പ. സ്വകാര്യ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങള്‍ തുടങ്ങി. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേ ക പദ്ധതി നടപ്പാക്കും. പുതിയ ആദായ നികുതി ബില്ല് അടുത്തയാഴ്ച. എ.ഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രങ്ങള്‍ തുടങ്ങും. 500 കോടി വകയിരുത്തും.
ആണവമേഖലയില്‍ സ്വകാര്യപങ്കാളിത്തം. 10 വര്‍ഷത്തിനുള്ളില്‍ നൂറ് ചെറുവിമാനത്താവളങ്ങള്‍. ലിഥിയം അയണ്‍ ബാറ്ററികളുടെ വില കുറയും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം, പാലക്കാട് ഐ.ഐ.ടിക്ക് സഹായം
രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലെത്തിയത്. ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി എട്ട് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയാണ് നിര്‍മല സീതാരാമന്‍. ഇതൊരു റെക്കോര്‍ഡ് നേട്ടമാണ്.