Newsskerala

വടക്കാഞ്ചേരി വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം: ഒരാള്‍ക്ക് ഗുരുതര പരിക്ക്

വടക്കാഞ്ചേരി: കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം. വെടിക്കെട്ട് പുര പൂര്‍ണമായും കത്തി നശിച്ചു. ചേലക്കര സ്വദേശി മണിക്ക് ഗുരുതര പരിക്ക്. കുണ്ടന്നൂര്‍ സുന്ദരാക്ഷന്റെ പടക്കപ്പുരയിലാണ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായായാണ് വിവരം. 10 കിലോമീറ്റര്‍ ദൂരെ വരെ പ്രകമ്പനം ഉണ്ടായി.വടക്കാഞ്ചേരിയിലും, ഓട്ടുപാറയിലും, അത്താണിയിലും പ്രകമ്പനം ഉണ്ടായി. ജനങ്ങള്‍ പരിഭ്രാന്തരായി . വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് ഇറങ്ങിയോടി. ഭൂമി കുലുങ്ങിയതാണെന്ന് കരുതി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

Leave a Comment

Your email address will not be published. Required fields are marked *