Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ആവേശം ആകാശത്തോളം, തൃശൂര്‍ പൂരത്തിന് കൊടിയേറി

തൃശൂര്‍: പൂരപ്രേമികളുടെ ആഹ്ലാദാരവങ്ങള്‍ക്കിടെ  വിഖ്യാതമായ തൃശൂര്‍ പൂരത്തിന് കൊടിയേറി. രാവിലെ 11.30 മണിയോടെ ആചാരപ്പെരുമയുടെ നിറവില്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ പൂരത്തിന് കൊടിയേറി.
പാരമ്പര്യ അവകാശികളായ താഴത്തുപുരക്കല്‍ സുന്ദരന്‍, സുഷിത് എന്നിവര്‍ ഭൂമിപൂജ നടത്തിയ ശേഷം ശ്രീകോവിലില്‍ നിന്നും പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ കെട്ടി. തുടര്‍ന്ന് ദേശക്കാരും ക്ഷേത്രം ഭാരവാഹികളുമെല്ലാം ചേര്‍ന്ന് കൊടിമരം ഉയര്‍ത്തി.
പാറമേക്കാവ് ക്ഷേത്രത്തില്‍  ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് പൂരം കൊടിയേറിയത്.
ചെമ്പില്‍ കുട്ടനാശാരി നിര്‍മിച്ച കവുങ്ങിന്റെ കൊടിമരത്തില്‍ ആല്, മാവ് എന്നിവയുടെ ഇലകളും ദര്‍ഭപ്പുല്ലും കൊണ്ട് അലങ്കരിച്ചു. ക്ഷേത്രത്തില്‍ നിന്നും നല്‍കുന്ന സിംഹമുദ്രയുള്ള കൊടിക്കൂറ കെട്ടി. വലിയ പാണിക്കു ശേഷം പുറത്തേക്കെഴുന്നള്ളിച്ച ഭഗവതിയുടെ സാന്നിധ്യത്തില്‍ ദേശക്കാര്‍ കൊടി ഉയര്‍ത്തി. .
പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും ചെറുപൂരങ്ങളെത്തുന്ന എട്ടു ഘടകക്ഷേത്രങ്ങളിലുമാണ് ഇന്ന് കൊടിയേറ്റച്ചടങ്ങുകള്‍ നടന്നത്.
17ന് വൈകിട്ട് ഏഴിനാണ് സാമ്പിള്‍ വെടിക്കെട്ട്. 18ന് രാവിലെ 10ന് തെക്കേനട തുറന്ന് പൂരവിളംബരം നടത്തും. അന്നു രാവിലെ 10ന് ആനച്ചമയ പ്രദര്‍ശനവും തുടങ്ങും. 19,20 തീയതികളിലാണ് തൃശൂര്‍ പൂരം

Leave a Comment

Your email address will not be published. Required fields are marked *