Newsskerala

കൈകോർത്ത് കേരളം, കുടുക്കയിലെ സമ്പാദ്യം നല്‍കി എല്‍.കെ.ജി വിദ്യാര്‍ത്ഥിനി ഷെറിനും

തൃശൂര്‍: .പൊള്ളുന്ന വെയിലിനെ അവഗണിച്ചായിരുന്നു ബോചെയും, ട്രസ്റ്റിലെ അംഗങ്ങളും യാചക യാത്ര നടത്തിയത്. ഇരിങ്ങാലക്കുടയില്‍ നിന്നുള്ള എല്‍.കെ.ജി വിദ്യാര്‍ത്ഥിനി ഐറിന്‍ സമ്പാദ്യക്കുടുക്കയില്‍ സ്വരൂപിച്ച പണം സംഭാവനയായി ബോചെയ്ക്ക് കൈമാറി. കുടുക്കയില്‍ നിന്ന് നാലായിരത്തോളം രൂപയാണ് ലഭിച്ചത്. ഇരിങ്ങാലക്കുട സ്വദേശികളായ സുല്‍ഫിക്കര്‍, ഷിബിന ദമ്പതികളുടെ മകളാണ്  ഐറിന്‍.തിരുവനന്തപുരത്തുനിന്നായിരുന്നു യാചകയാത്ര തുടങ്ങിയത്. ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് ഏപ്രില്‍ 15 നു നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ബോചെ ടീ ഒരു പാക്കറ്റിനു 40 രൂപയാണ് വില അതോടൊപ്പം സൗജന്യമായി ഒരു ലക്കി ഡ്രോ ടിക്കറ്റും ലഭിക്കും. ദിവസേന രാത്രി 10. 30 ന് നറുക്കെടുപ്പ് നടത്തുകയും ദിവസേന ഒരു ഭാഗ്യവാന് 10 ലക്ഷം രൂപ സമ്മാനവും കൂടാതെ, പതിനഞ്ചായിരത്തോളം പേര്‍ക്ക് 10000, 5000, 1000, 500, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കും. ബമ്പര്‍ പ്രൈസ് 25 കോടി രൂപയാണ്. നറുക്കെടുപ്പ് വിജയികളുടെ വിവരങ്ങള്‍, ദിവസേന പ്രസിദ്ധീകരിക്കുന്നതാണ്. www.bochetea.com കൂടാതെ മാധ്യമങ്ങളിലൂടെയും വെബ്‌സൈറ്റില്‍ ദിവസേന അറിയിക്കുന്നതായിരിക്കും. ദുബായില്‍ വന്‍ വിജയമായ ബോചെ ടീ ലക്കി ഡ്രോ ഈ മാസം അവസാനം ഇന്ത്യയില്‍ ലോഞ്ച് ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ അബ്ദുള്‍ റഹീം ട്രസ്റ്റിന്റെ ഫണ്ടിന് വേണ്ടിയാണ് ലോഞ്ച് നേരത്തേയാക്കാന്‍ തീരുമാനിച്ചത്. അതുകൊണ്ട് ഓണ്‍ലൈനായി മാത്രമേ ഇപ്പോള്‍ ബോച്ചേ ടീ ലഭ്യമാവുകയുള്ളു. ഈ മാസം അവസാനത്തോടെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ലഭ്യമായിത്തുടങ്ങും. ബോചെ ടീ വിറ്റുകിട്ടുന്ന മുഴുവന്‍ തുകയും, മുതലടക്കം ബോചെ റഹീമിനായി നല്‍കും. 

Leave a Comment

Your email address will not be published. Required fields are marked *