മുംബൈ: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം മൊഹമ്മദ് അസറുദീന്റെ വീട്ടില്‍ മോഷണം. വീട്ടില്‍ നിന്നും പണവും ടിവിയും മോഷ്ടാക്കള്‍ കവര്‍ന്നു. പോലീസ് പറയുന്നതനുസരിച്ച് അസറുദീന്റെ ഭാര്യ സംഗീത ബിജ്ലാനിയുടെ ഉടമസ്ഥതയിലുള്ള പൂനെ ജില്ലയിലെ മാവല്‍ തലൂക്കിലുള്ള ടിക്കോണ പേത്തിലെ ലോണാവാല ബംഗ്ലാവിലാണ് മോഷണം നടന്നത്.
മോഷ്ടാക്കള്‍ 50000 രൂപയും ഏഴായിരം രൂപ വിലയുള്ള ടിവിയും കവര്‍ന്നു. മാര്‍ച്ച് ഏഴിനും ജൂണ്‍ 18നും ഇടയിലാണ് കവര്‍ച്ച നടന്നത്. മോഷ്ടാക്കള്‍ പിന്‍വശത്തെ കോമ്പൗണ്ട് ഭിത്തിയിലെ കമ്പിവല മുറിച്ചാണ് ബംഗ്ലാവിലേക്ക് അതിക്രമിച്ചു കയറിയത്.
മോഷണത്തിന് പുറമേ, പ്രതികള്‍ വീടിനുള്ളിലെ വസ്തുക്കള്‍ നശിപ്പിക്കുകയും ചെയ്തു. മാര്‍ച്ച് ഏഴിനും ജൂലൈ 18 നും ഇടയില്‍ ബംഗ്ലാവില്‍ ആള്‍താമസമില്ലാതിരുന്ന സമയത്താണ് മോഷണം നടന്നതെന്ന് അസ്ഹറുദ്ദീന്റെ പേഴ്സണല്‍ അസിസ്റ്റന്റ് മുഹമ്മദ് മുജീബ് ഖാന്‍ പറഞ്ഞു. അദ്ദേഹം പോലീസില്‍ പരാതി നല്‍കി.