തൃശൂർ : കുന്നംകുളം സ്റ്റേഷനിലെ സുജിത്തിന് മർദ്ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട് നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വിയ്യൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ നൂഹ്മാൻ, മണ്ണുത്തി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ സന്ദീപ് എസ്, ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിവിൽ | പോലീസ് ഓഫീസർമാരായ ശശീധരൻ, സജീവൻ എന്നിവരെയാണ് സസ്പെൻറ് ചെയ്‌തത്. തൃശൂർ റെയ്‌ഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ഹരിശങ്കർ ഐ പി എസ് നൽകിയ ശുപാർശപ്രകാരം ഉത്തര മേഖല ഐ ജി രാജ്‌പാൽ മീണ ഐ പി എസ് സസ്പെൻഷൻ ഉത്തരവ് നൽകുകയായിരുന്നു.
2023 ഏപ്രിൽ മാസത്തിൽ സുജിത്തിന് കുന്നംകുളം പോലീസ് സ്റ്റേഷനിൽ ഏറ്റ മർദ്ദനത്തെതുടർന്ന് സുജിത്ത് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റിന് പരാതിനൽകിയിരുന്നു. കൈകൊണ്ടും ചൂരൽ ഉപയോഗിച്ചും സംഘംചേർന്ന് മർദ്ദിച്ചതുമായി ഉദ്യോഗസ്ഥർക്കെതിരെ കോടതിയിൽ കേസെടുത്തതുമായി ബന്ധപെട്ട അന്വേഷണത്തിലാണ് സസ്പെൻറ് ചെയ്‌തത്.