തിരുവനന്തപുരം: അങ്കണവാടികളില്‍ ഇനി മുതല്‍ പൊരിച്ച കോഴിയിറച്ചിയും, ബിരിയാണിയും. അങ്കണവാടികളില്‍ ഭക്ഷണമെനു പരിഷ്‌കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഉപ്പുമാവ് മാറ്റിയിട്ട് അങ്കണവാടിയില്‍ ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന കുഞ്ഞിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാരിന്റെ കാലത്തു അങ്കണവാടി വഴി മുട്ടയും പാലും നല്‍കുന്ന പദ്ധതി നടപ്പിലാക്കിയെന്ന് മന്ത്രി പറഞ്ഞു.
ദേവികുളം പഞ്ചായത്തിലെ ഒന്നാം നമ്പര്‍ അങ്കണവാടിയിലെ ശങ്കു എന്നു വിളിക്കുന്ന പ്രജുല്‍ എസ്. സുന്ദര്‍ എന്ന ബാലനാണ് ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യം ഉയര്‍ത്തിയത്. കുട്ടി ഇക്കാര്യം ആവശ്യപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.