തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന റോഡുകളിലും ടോള്‍ പിരിക്കാന്‍ നീക്കം. 50 കോടിയിലധികം മുതല്‍ മുടക്കുള്ള റോഡുകളില്‍ നിന്നാണ് ടോള്‍ പിരിക്കുക. ഇതുസംബന്ധിച്ച നിയമ നിര്‍മ്മാണത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതിയില്‍ തീരുമാനമായി. കടമെടുക്കുന്നതിന് നിയന്ത്രണം വന്നതോടെ വരുമാനത്തിന് വേണ്ടിയാണ് ടോള്‍ പിരിവ്.
യാത്ര ചെയ്ത ദൂരത്തിനായിരിക്കും വാഹനയാത്രികര്‍ക്ക് ടോള്‍ നല്‍കേണ്ടി വരിക.