ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിത്തലേന്ന് ഗജരാജന്‍ ഗുരുവായൂര്‍ കേശവനെ അനുസ്മരിച്ചു. ശ്രീവത്സം അങ്കണത്തിലെ ഗുരുവായൂര്‍ കേശവന്റെ പ്രതിമയെ ഗുരുവായൂര്‍ ഇന്ദ്രസെന്‍ ആദ്യം വണങ്ങി പ്രണാമങ്ങള്‍പ്പിച്ചു. തിരുവെങ്കിടം ക്ഷേത്രത്തില്‍ നിന്നുള്ള ഘോഷയാത്രയില്‍ അഞ്ചാനകള്‍ അണിനിരന്നു.
ഗുരുവായൂര്‍ കേശവന്റെ ചിത്രം വഹിച്ച് ഇന്ദ്രസെനും, ഗുരുവായൂരപ്പന്റെ ചിത്രവുമായി വിഷ്ണുവും ഘോഷയാത്രയുടെ മുന്‍നിരയിലുണ്ടായിരുന്നു. രവികൃഷ്ണന്‍, ബലറാം, ശ്രീധരന്‍ എന്നീ കൊമ്പന്മാര്‍ അനുഗമിച്ചു
മുന്‍വര്‍ഷങ്ങളില്‍ പതിനഞ്ചിലേറെ ആനകള്‍ തിരുവെങ്കിടത്തുനിന്ന് ഘോഷയാത്രയായി വന്ന്, ക്ഷേത്രക്കുളം വലംവെച്ച് അനുസ്മരണ ച്ചടങ്ങില്‍ പങ്കെടുക്കാറുണ്ടായിരുന്നു. ഹൈക്കോടതി നിയന്ത്രണമനുസരിച്ച് ഇത്തവണ അഞ്ചാനകളെ മാത്രമാണ് ഗജഘോഷയാത്രയില്‍ പങ്കെടുപ്പിച്ചത്. ഭക്തര്‍ക്കും കര്‍ശന നിയന്ത്രണമുണ്ടായിരുന്നു.