തൃശൂര്‍: രണ്ട് കൊലപാതക ശ്രമം അടക്കം പതിനാലോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാ നേതാവ് തീക്കാറ്റ്് സാജനെ തൃശൂരിലേക്ക്് കൊണ്ടുവന്നു. കഴിഞ്ഞ ദിവസം തെലങ്കാനയില്‍ വെച്ചാണ് സാജനെ പോലീസ് സാഹസികമായി പിടികൂടിയത്.
പോലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷംഒളിവിലായിരുന്ന പുത്തൂര്‍ സ്വദേശിയായ സാജനെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. സാജനെ ഒല്ലൂര്‍ സ്‌റ്റേഷനില്‍ ഹാജരാക്കി.
6 മാസം മുന്‍പാണ് ഇയാള്‍ ഒളിവില്‍ പോയത്. ആവേശം സിനിമയിലെ രംഗണ്ണന്‍ മോഡലില്‍ തെക്കേഗോപുരയില്‍ പിറന്നാള്‍ ആഘോഷിക്കാനുള്ള സാജന്റെയും അനുനായികളുടെയും നീക്കം പൊലീസ് പൊളിച്ചിരുന്നു. സമൂഹമാധ്യമത്തിലൂടെയുള്ള പിറന്നാള്‍ ക്ഷണം സ്വീകരിച്ച് 32 പേരാണ് അന്ന് മൈതാനത്ത്് ഒത്തുകൂടിയത്. ഇവരില്‍ 16 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. പ്രായപൂര്‍ത്തിയാകാത്തവരെ വിട്ടയച്ച ശേഷം മറ്റുള്ളവരെ കരുതല്‍ തടങ്കലിലാക്കിയ നടപടിയാണ് സാജനെ പ്രകോപിച്ചത്.
ഇവരെ വിട്ടുകിട്ടിയില്ലെങ്കില്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന്് വെസ്റ്റ് സ്റ്റേഷനിലേക്കും കമ്മീഷണര്‍ ഓഫീസിലേക്കും ഫോണ്‍ വിളിച്ച് സാജന്‍ ഭീഷണി മുഴക്കിയിരുന്നു. സമൂഹമാധ്യമങ്ങള്‍ നിരീക്ഷിച്ച് ഗുണ്ടകള്‍ക്കെതിരെ പോലീസ് നടപടി കര്‍ശനമാക്കിയതോടെ സാജന്‍ ഒളിവില്‍ പോയി.