തൃശൂര്‍ :വടക്കുന്നാഥക്ഷേത്ര തെക്കേഗോപുരനടയില്‍ വര്‍ണക്കുട പോലെ
വിസ്മയപ്പൂക്കളമൊരുങ്ങി. സായാഹ്നക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇരുന്നൂറോളം പേര്‍ ചേര്‍ന്നാണ് 60 അടി വ്യാസത്തില്‍ ഭീമന്‍ അത്തപ്പൂക്കളം തയ്യാറാക്കിയത്. ചെണ്ടുമല്ലിയും, വാടാര്‍മല്ലിയും, ജമന്തിയുമെല്ലാം പൂക്കളത്തിന് നിറം പകര്‍ന്നു. സെല്‍ഫിയെടുക്കാനും, നിറഭംഗി ആസ്വദിക്കാനും രാവിലെ മുതല്‍ വന്‍ ജനപ്രവാഹമാണ്. വെള്ളിയാഴ്ചയാണ് പൂക്കളത്തിന് രൂപരേഖ വരച്ചത്.
ഇത് പതിനാറാം വര്‍ഷമാണ് അത്തപ്പൂക്കളം ഒരുക്കുന്നത്.
പുലര്‍ച്ചെ വടക്കുംനാഥന്റെ 3 മണിക്കുള്ള നിയമവെടിക്കുശേഷം പൂക്കളത്തിലേക്കുള്ള ആദ്യപുഷ്പം കല്ല്യാണ്‍ ഗ്രൂപ്പ് സാരഥി ടി.എസ്. പട്ടാഭിരാമന്‍ അര്‍പ്പിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു ഉദ് ഘാടനം നിർവ്വഹിച്ചു.
വി.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഓണപ്പാട്ടുകളോടെ ആരംഭിക്കുന്ന ഓണാ
ഘോഷ പരിപാടികളില്‍ മുന്‍ മേയര്‍ അജിതാ വിജയന്റെ നേതൃത്വത്തില്‍ 50 ഓളം വനിതകള്‍ ചേര്‍ന്ന് തിരുവാതിരക്കളി അവതരിപ്പിച്ചു. വൈകീട്ട് 5 മണിക്ക് ദീപചാര്‍ത്ത് അരങ്ങേറും. എന്‍.കെ. സുധീര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ റവന്യൂവകുപ്പ് മന്ത്രി കെ.രാജന്‍ ആദ്യദീപം തെളിയിക്കും. ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി ആശംസകള്‍ നേരും. കെ.കെ.വത്സരാജ്, സി.എന്‍.ഗോവിന്ദന്‍കുട്ടി, ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത്, കെ.വി. സദാനന്ദന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
അത്തപ്പൂക്കളത്തിന് കെ.കെ.സോമന്‍, അഡ്വ. ഷോബി ടി വര്‍ഗ്ഗീസ്, കെ.വി.സുധര്‍മ്മന്‍, കെ.കെ.പ്രശാന്ത്, സി.എന്‍. ചന്ദ്രന്‍, വി.കെ. രവീന്ദ്രന്‍, ജോബി തോമസ്, ആര്‍.എച്ച് ജമാല്‍, രാജന്‍ ഐനിക്കുന്നത്ത്, പി.ഡി. സേവ്യര്‍, ഇ.എന്‍. ഗോപി, സണ്ണി ചക്രമാക്കല്‍, ടി.ഡി.ജോസ്, എസ്.സുബ്രഹ്‌മണ്യന്‍ സ്വാമി. മനോജ് ചെമ്പില്‍, പി.എം. സുരേഷ് ബാബു, പി.എന്‍. സുഗണന്‍, കെ.എ. അതുല്‍കൃഷ്ണ, ജീവന്‍ കെ.എസ്. എന്നിവര്‍ നേതൃത്വം നല്‍കി.