കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പുതിയ ഉയരത്തില്‍. പവന് ഒറ്റയടിക്ക് 640 രൂപയും ഗ്രാമിന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ, ഒരു പവന് സ്വര്‍ണത്തിന് 82,080 രൂപയിലും ഗ്രാമിന് 10,260 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില 8,425 രൂപയിലെത്തി.
ഈ മാസം 12ന് രേഖപ്പെടുത്തിയ ഗ്രാമിന് 10,200 രൂപയും പവന് 81,600 രൂപയുമെന്ന റിക്കാര്‍ഡാണ് വഴിമാറിയത്. ഇതോടെ, ഈമാസം ഇതുവരെ മാത്രം ഗ്രാമിന് 555 രൂപയും പവന് 4,440 രൂപയുമാണ് കൂടിയത്. ശനിയാഴ്ചയും തിങ്കളാഴ്ചയും ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു.