തൃശൂര്‍: ഉന്നതവിദ്യാഭ്യാസരംഗത്ത് മാത്രമല്ല ശാസ്ത്ര,സാങ്കേതിക മേഖലകളിലും സ്ത്രീകള്‍ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യയുടെ പ്രോജക്ട് ഡയറക്ടര്‍ വനിതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിമല കോളേജിലെ അലുമ്‌നി അവാര്‍ഡ്ദാനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പുരുഷന് നല്‍കുന്ന വിദ്യാഭ്യാസം വ്യക്തിക്കുള്ളതാണെന്നും, സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുമ്പോള്‍ കുടുംബത്തില്‍ എല്ലാവര്‍ക്കുമുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീവിദ്യാഭ്യാസത്തില്‍ നവോത്ഥാനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിനി.കെ.അബ്രഹാം (ഗ്ലോറിയ അവാര്‍ഡ്), ഡോ.ജി.മൃദുല (എക്‌സലേഷ്യ അവാര്‍ഡ്), പ്രൊഫ.സീതക്കുട്ടി ( ഗ്രേഷ്യ അവാര്‍ഡ്), ഗ്രീന.വി.അബ്രഹാം, എസ്.ജെ.ഹരിനന്ദന ( കര്‍മ അവാര്‍ഡ്) എന്നിവര്‍ക്ക് ഗവര്‍ണര്‍ പുരസ്്കാരങ്ങള്‍ സമ്മാനിച്ചു. അലുമ്‌നി കോര്‍ഡിനേറ്ററും, എജ്യുക്കേഷന്‍ കൗണ്‍സിലറുമായ സിസ്റ്റര്‍ മരിയറ്റ് അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബീന ജോസ്, അലുമ്‌നി പ്രസിഡണ്ട് ഡോ.ഒ.ജെ.ജോയ്‌സി, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ട്രിസ്റ്റ, ഡോ.കെ.എ.മാലിനി, ഷീജി റാഫേല്‍ എന്നിവര്‍ പ്രസംഗിച്ചു.