Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഗിന്നസ് സത്താറിന്റെ കുഞ്ഞുപുസ്തകങ്ങളുടെ  സൗജന്യ വിതരണം അരലക്ഷം കോപ്പിയിലേക്ക്

തൃശൂർ: വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി 17 മുമ്പ് ആരംഭിച്ച നഗ്ന നേത്രങ്ങൾ കൊണ്ട് വായിക്കുവാൻ സാധിക്കുന്ന കഥകളും കവിതകളുമടങ്ങിയ കുഞ്ഞു പുസ്തകങ്ങളുടെ സൗജന്യ വിതരണം അരലക്ഷം കോപ്പിയിലേക്ക്.

ഗിന്നസ് സത്താറിന്റെ ആറാമത്തെ  സമാഹാരമായ ആദൂർ കവിതകൾ  3 cm നീളവും 2.5  cm വീതിയുമുള്ള 250 മില്ലിഗ്രാം മാത്രം തൂക്കം വരുന്ന ഒരു എ ഫോർ ഷീറ്റ് കൊണ്ട് തയ്യാറാക്കിയ 81 പോസ്റ്റർ കവിതകളുടെ സമാഹാരമാണ്. മൾട്ടി കളർ ആർട്ട് പേജിൽ ചിത്രങ്ങൾ സഹിതം  അച്ചടിച്ച 150 രൂപ വില വരുന്ന  പുസ്തകത്തിന്റെ പതിനയ്യായിരം കോപ്പികളാണ് ഈ വായനാദിനത്തോടനുബന്ധിച്ച് പുസ്തക പ്രേമികളെ തേടിയെത്തുന്നത്. 2008 ലെ വായനാദിനത്തിലാണ് സത്താർ ഒരിഞ്ച്   വലുപ്പമുള്ള ‘ ‘എസ്എംഎസ് 101 കഥകൾ ‘ എന്ന കൗതുകകരമായ പുസ്തകത്തിന്റെ അയ്യായിരം കോപ്പികൾ പ്രസിദ്ധീകരിച്ച് സൗജന്യ വിതരണത്തിന് തുടക്കം കുറിച്ചത്.

തുടർന്ന് 2009 ഒരിഞ്ച് വലുപ്പത്തിലുള്ള 101 കവിതകളുടെ സമാഹാരവും,  2010 ൽ ഇംഗ്ലീഷിലുള്ള  ഒന്നര സെന്റീമീറ്റർ മാത്രമുള്ള   ഫിഫ്റ്റി: ഫിഫ്റ്റി യും, 2015 ഇൽ 4 സെന്റീമീറ്റർ നീളമുള്ള 93 കഥകളുടെ സമാഹാരമായ ആധാർ മിനിക്കഥകളും,  2023ല്‍ മൂന്നര സെന്റീമീറ്റർ നീളമുള്ള ഒറ്റവരിക്കഥകളുടെ  സമാഹാരമായ ഹൈക്കു കഥകളും നൽകിയതിലൂടെ ഏകദേശം മുപ്പതു ലക്ഷം രൂപയുടെ മുപ്പത്തിയയ്യായിരം പുസ്തകങ്ങൾ ഈ കാലയളവിൽ  വായനക്കാർക്ക് സമ്മാനിച്ചു. 2012  വായിക്കുവാൻ സാധിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ കവിതാ സമാഹാരമായ  ഒരു സെന്റീമീറ്റർ മാത്രമുള്ള 66 ഭാഷാ കവിതകളുള്ള  വൺ എന്ന കവിതാ സമാഹാരവും, 2024ൽ അര സെന്റീമീറ്റർ മാത്രമുള്ള  70 ഭാഷകൾ ഉൾക്കൊള്ളിച്ച സാൾട്ട്’ കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *