കൊല്ലം: ആരോഗ്യമന്ത്രി വീണാ ജോർജിനെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കൊട്ടാരക്കര സർക്കാർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്നാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ അവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ ഡോക്ടർമാർ ഡ്രിപ്പ് നൽകി. മന്ത്രിയെ ഉടൻ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കോട്ടയം ദുരന്തത്തിൽ പ്രതിപക്ഷ പാർട്ടികൾ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന സമയത്താണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ആരോഗ്യമന്ത്രി വീണാ ജോർജിനെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
