തൃശൂര്‍: നേഴ്‌സുമാരെ മര്‍ദിച്ച കേസില്‍ കൈപ്പറമ്പ് നൈല്‍ ആശുപത്രിയുടെ ഡയറക്ടര്‍ ഡോ.അലോകിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ നാളെ ജില്ലയില്‍ സമ്പൂര്‍ണ പണിമുടക്കെന്ന് യൂണൈറ്റ് നേഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു.
അത്യാഹിതവിഭാഗത്തെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കില്ല. ഇന്ന് ജില്ലയിലെ നേഴ്‌സുമാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.
ജില്ലയിലെ അറുപതോളം സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. അത്യാഹിത വിഭാഗത്തിലെ നേഴ്‌സുമാരും സമരത്തില്‍ പങ്കെടുത്താല്‍ നാളെ നടത്തേണ്ട അടിയന്തര ശസ്ത്രക്രിയകള്‍ അടക്കം മുടങ്ങും. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മര്‍ദനത്തില്‍ ഇരുകൂട്ടര്‍ക്കും എതിരെ കേസുണ്ടെന്ന് പോലീസ് പറയുന്നു. മര്‍ദനമേറ്റതായി ഡോ.അലോകും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ലേബര്‍ ഓഫീസറുടെ മുന്നില്‍ നടന്ന ചര്‍ച്ചയ്ക്കിടയിലെ തര്‍ക്കമാണ് ഇരുകൂട്ടരും തമ്മിലുള്ള കയ്യാങ്കളിയില്‍ കലാശിച്ചത്. ഡോക്ടര്‍ക്കെതിരെ മാത്രമായി നിയമനടപടി എടുക്കാന്‍ കഴിയില്ലെന്നാണ് പോലീസിന്റെ നിലപാട്.
നാല് ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇന്നലെ ലേബര്‍ ഓഫീസറുടെ മുന്നില്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ച നടക്കുന്നതിനിടെ മുപ്പതോളം വരുന്ന യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ലേബര്‍ ഓഫീസിലേക്ക് ഇടിച്ചുകയറുകയും കയ്യേറ്റം ചെയ്യുകയുമാണ് ഉണ്ടായതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നു. സംഭവത്തില്‍ ഐ.എം.എ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
Update: സമ്പൂര്‍ണ്ണ പണിമുടക്ക് പിന്‍വലിച്ചു: തൃശ്ശൂർ ജില്ലയിൽ നാളെ യുഎന്‍എ നടത്താനിരുന്ന സമ്പൂർണ്ണ പണിമുടക്ക് പിന്‍വലിച്ചു നാളത്തെ സമരത്തില്‍ നിന്നും അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി. ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. തിങ്കളാഴ്ച്ച കളക്ടര്‍ ചര്‍ച്ചക്ക് വിളിച്ചതായി ജാസ്മിന്‍ ഷാ