ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ 23-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഡിസംബര്‍ അഞ്ച്, ആറ് തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ സാധ്യത. 2022 ഫെബ്രുവരിയില്‍ റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ച ശേഷം ഇത് ഇന്ത്യയിലേക്കുള്ള പുടിന്റെ ആദ്യ യാത്രയായിരിക്കും. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം പുടിന്‍ സ്വീകരിച്ചതായി ക്രെംലിന്‍ സ്ഥിരീകരിച്ചിരുന്നെങ്കിലും തീയതികള്‍ അന്തിമമായി തീരുമാനിച്ചിരുന്നില്ല. ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി സെപ്റ്റംബര്‍ ഒന്നിന് ചൈനയിലെ ടിയാന്‍ജിനില്‍ വെച്ച് മോദി പുടിനുമായി കൂടിക്കാഴ്ച നടത്തിരുന്നു
സുപ്രധാന ഉച്ചകോടിക്ക് ഇന്ത്യയും റഷ്യയും; ഡിസംബറില്‍ പുടിന്‍ ഇന്ത്യയിലേക്ക്


















