കൊച്ചി: ജനസംഖ്യയിൽ ചൈനയെ ഇന്ത്യ മറികടന്നു എന്ന് ഐക്യരാഷ്ട്രസഭയുടെ വാർഷിക ജനസംഖ്യാ റിപ്പോർട്ട്. ഏപ്രിൽ മധ്യത്തോടെ ചൈനയെ മറികടന്നു എന്നാണ് ഐക്യരാഷ്ട്രസഭ പറയുന്നത്. 142.86 കൂടിയാണ് ഇപ്പോൾ ഇന്ത്യയുടെ ജനസംഖ്യ. ചൈനയുടേത് 142.57 കോടിയും. ഈ സമയവും മറ്റു വിശദാംശങ്ങളും ഈ മാസം തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ചൈനയെക്കാൾ 29 ലക്ഷം കൂടുതൽ പേർ ഇന്ത്യയിലുണ്ടെന്നാണു പുതിയ കണക്ക്. ചൈനയിൽ ക്രമമായി ജനസംഖ്യ കുറയുകയാണെന്നും ഇന്ത്യയിൽ കൂടുകയുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനയുടെ വിസ്തീർണ്ണം 96 കോടി ചതുരശ്ര കിലോമീറ്ററാണ്. എന്നാൽ ഇന്ത്യയുടേത് 33 കോടി ചതുരശ്ര കിലോമീറ്ററാണ്.
ജനസംഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ. 142.86 കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ എന്ന് യു.എൻ.
