Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഇന്ത്യ ചാമ്പ്യൻസ് ചാമ്പ്യൻ!

ദുബായ്: ദുബായ് ഇൻറർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനൽ സ്പിന്നർമാരുടെ ഫൈനൽ എന്ന് വിശേഷിപ്പിക്കാം. ഇന്ത്യയുടെ നിഗൂഢ സ്പിന്നർ വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവർ ഒരു ഭാഗത്തും
ന്യൂസിലാൻഡിനായി സ്പിന്നർമാരായ മിച്ചൽ സാൻ്റർ, ഇന്ത്യൻ വംശജൻ രചിൻ രവീന്ദ്ര, മിച്ചൽ ബ്രേസ് വെൽ, ഗ്ലൻ ഫിലിപ്സ് മറു ഭാഗത്തും തമ്മിലായിരുന്നു ഫൈനൽ മത്സരം. ഇന്ത്യൻ സ്പിന്നർമാർ വിട്ടുകൊടുക്കാതിരുന്ന റണ്ണുകളാണ് ടീമിനെ ഫൈനലിൽ നാലു വിക്കറ്റിന്റെ വിജയത്തിലേക്ക് നയിച്ചത്.

പെയ്സർമാർക്കെതിരെ ആദ്യ ഓവറുകളിൽ ഇരുടീമുകളുടെയും വെടിക്കെട്ട് ബാറ്റിങായിരുന്നെങ്കിലും പിന്നീട് സ്പിന്നർമാർ ബൗളിങ്ങിന് എത്തിയതോടെ റൺ റേറ്റ് കുത്തനെ കുറയുന്നതും വിക്കറ്റുകൾ വീഴുന്നതും ദൃശ്യമായി. ഒരു ഓവർ ബാക്കിനിൽക്കെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിന്റെ 252 എന്ന ടോട്ടൽ ഇന്ത്യൻ മറികടന്നു. രവീന്ദ്ര ജഡേജയുടെ ബാറ്റിൽ നിന്ന് പിറന്ന ഫോറിലൂടെയായിരുന്നു ഇന്ത്യയുടെ വിജയം. ടൂർണമെ​ന്റിൽ തോൽവി അറിയാതെയായിരുന്നു ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ കിരീടനേട്ടം.

ലോക ട്വൻറി-20 ലോകകപ്പ് കഴിഞ്ഞവർഷം വിജയിച്ച ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലു കൂടിയായി ഈ ചാമ്പ്യൻസ് ട്രോഫി വിജയം ഇരട്ടി മധുരമായി. ഇന്ത്യൻ ടീം നേടുന്ന മൂന്നാം ചാമ്പ്യൻസ് ട്രോഫിയാണിത്. 2002 ൽ മഴ മുടക്കിയ ഫൈനൽ മത്സരത്തിൽ ശ്രീലങ്കയ്ക്കൊപ്പം സൗരവ് ഗാംഗുലി ക്യാപ്റ്റനായി ടീം ട്രോഫി പങ്കുവെക്കുകയായിരുന്നു. 2013ൽ എംഎസ് ധോണിയുടെ നേതൃത്വത്തിൽ ഇംഗ്ലണ്ടിൽ വച്ച് ആദിഥേയരെ തോൽപ്പിച്ചായിരുന്നു ഇന്ത്യ ചാമ്പ്യൻസ് ട്രോഫി നേടിയത്.

ഇന്ത്യയിൽ അടുത്തിടെ നടന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ തകർത്തു 3 -0 ത്തിന് പരമ്പര തൂത്തുവാരിയ ന്യൂസിലാൻഡ് ടീമിനോടും പരമ്പരയിൽ ഇന്ത്യയെ വട്ടംകറക്കിയ ന്യൂസിലാൻഡ് സ്പിന്നർമാരോടുള്ള മധുര പ്രതികാരം കൂടിയാണ് ദുബായിലെ ചാമ്പ്യൻസ് ട്രോഫി വിജയം. ഐസിസി ലോകകപ്പിൽ കളിച്ച 8 മികച്ച ടീമുകളാണ് ഐസിസി ചാമ്പ്യൻസ് ട്രോഫിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

76 റൺ നേടിയ രോഹിത് ശർമ, ശുഭ്മാൻ ഗില്‍ 31, ശ്രേയസ് അയ്യർ 48, അക്സർ പട്ടേൽ 29, കെഎൽ രാഹുൽ 34, തുടങ്ങിയവരുടെ മികച്ച ബാറ്റിംഗും ഫൈനലിൽ ഇന്ത്യയ്ക്ക് നിർണായകമായി. മികച്ച ബാറ്റിംഗും സ്പിന്‍ ബൗളിങ്ങും ടൂർണമെന്റിൽ കാഴ്ചവച്ച ന്യൂസിലാ​ന്റി​ന്റെ റച്ചിൻ രവീന്ദ്രനാണ് ടൂർണമെന്റിന്റെ താരം. രോഹിത് ശർമ മാൻ ഓഫ് ദ മാച്ച്.

ബൗളിംഗ് ഓൾറൗണ്ടറായ അക്സർ പട്ടേലിനെ അഞ്ചാമനായി ബാറ്റിങിനിറക്കിയതും മധ്യനിരയ്ക്ക് കരുത്തേകാൻ കൃത്യതയാർന്ന ബാറ്റിംഗ് കാഴ്ചവച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി കെഎൽ രാഹുൽ അടങ്ങിയ ടൂർണമെന്റിലെ ഇന്ത്യയുടെ ടീം സെലക്ഷനും ഈ വിജയം നേടിയെടുക്കുന്നതിൽ നിർണായകമായി.

‘മിസ്റ്ററി’ സ്പിന്നർ എന്നറിയപ്പെടുന്ന വരുൺ ചക്രവർത്തിയുടെ ടൂർണമെന്റിലെ മികച്ച പ്രകടനവും നിർണായക ഘട്ടങ്ങളിൽ ക്ഷമയോടെ ഉറച്ചുനിന്ന് ബാറ്റ് വീശിയ വിരാട് കോലിയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്. ഈ വിജയത്തോടെ ഇന്ത്യ നേടിയ ഐസിസി ട്രോഫികളുടെ എണ്ണം എഴായി. ഫൈനലിൽ ഉൾപ്പെടെ വീറോടെ പൊരുതിയ ടൂർണമെന്റിലെ ന്യൂസിലാൻഡിന്റെ പ്രകടനവും ശ്രദ്ധേയമായി.

മിസ്റ്ററി സ്പിന്നർ എന്നറിയപ്പെടുന്ന വരുൺ ചക്രവർത്തിയുടെ ടൂർണമെന്റിലെ മികച്ച പ്രകടനവും നിർണായക ഘട്ടങ്ങളിൽ ക്ഷമയോടെ ഉറച്ചുനിന്ന് ബാറ്റ് വീശിയ വിരാട് കോലിയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്. ഈ വിജയത്തോടെ ഇന്ത്യ നേടിയ ഐസിസി ട്രോഫികളുടെ എണ്ണം എഴായി. ഫൈനലിൽ ഉൾപ്പെടെ വീറോടെ പൊരുതിയ ടൂർണമെന്റിലെ ന്യൂസിലാൻഡിന്റെ പ്രകടനവും ശ്രദ്ധേയമായി.

Leave a Comment

Your email address will not be published. Required fields are marked *