കൊല്ലം: കേരളത്തിന്റെ വികസനത്തെ കുറിച്ച് കോണ്‍ഗ്രസ് എം.പിയായ ശശി തരൂര്‍ പറഞ്ഞതാണ് ശരിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സിപിഎം നയരേഖ കേരളം പിന്നോട്ട് പോകാതിരിക്കാനുള്ള വഴിയാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
എല്‍ഡിഎഫ് മൂന്നാമതും അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപനയോഗത്തില്‍ അദ്ദേഹം പറഞ്ഞു.
വര്‍ഗീയ ശക്തികള്‍ ചേര്‍ന്ന് ഒറ്റക്കെട്ടായി സിപിഎമ്മിനെതിരെ തിരിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലീം ലീഗ് പിന്തിരിപ്പന്‍ ശക്തിയാണെന്നും ജമാഅത്തെ ഇസ്ലാമി – എസ്ഡിപിഐ തടവറയിലാണ് ലീഗെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. അവര്‍ക്കൊപ്പം ചേര്‍ന്നാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നതെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു