ബെംഗളൂരു: ഇന്ത്യയിലെ ആദ്യ എച്ച്.എം.പി.വി കേസ് ബംഗുരുരുവില്‍. 8 മാസം പ്രായമുള്ള ആണ്‍ കുഞ്ഞിന് രോഗം സ്ഥിരീകരിച്ചു. കുഞ്ഞിന് വിദേശയാത്രാ പശ്ചാത്തലമില്ല. രോഗം എവിടെ നിന്നാണ് വന്നതെന്ന് പരിശോധിക്കുകയാണ് ആരോഗ്യവകുപ്പ്. കുഞ്ഞിന്റെ ഗുരുതരമല്ല. ആശങ്കപ്പെടേണ്ട നിലയില്ലെന്ന ആശുപത്രി അധികൃതര്‍ അറിയിച്ചു. കളക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ചൈനീസ്്് വേരിയന്റാണോ എന്ന്്് (രൂപാന്തരം പ്രാപിക്കുന്ന വൈറസ്് ) അന്വേഷിച്ചുവരുന്നു.
ഹ്യൂമണ്‍ മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി) കേസുകളുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നുവെന്നാണ് മാധ്യമ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സ്ഥിതിഗതികള്‍ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ ഭീതി പടര്‍ത്തുന്ന എച്ച്.എം.പി.വിയെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ലോകം.
ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അണുബാധയാണ് എച്ച്.എം.പി.വി അഥവാ ഹ്യൂമണ്‍ മെറ്റാന്യൂമോവൈറസ്. ന്യുമോണിയ വിഭാഗത്തില്‍പ്പെട്ട രോഗമായാണ് ഇതിനെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി എല്ലാ പ്രായത്തിലുള്ളവരെയും ഈ രോഗം ബാധിക്കാമെന്നാണ് ഡി.സി.സി (യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അന്റ് പ്രവന്‍ഷന്‍) വ്യക്തമാക്കുന്നത്. 2001-ലാണ് ആദ്യമായി എച്ച്.എം.പി.വി സ്ഥിരീകരിക്കപ്പെട്ടത്.
ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്ക് സമാനമാണ് എച്ച്.എം.പി.വിയുലെ ലക്ഷണങ്ങള്‍. പനി, ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. വൈറസ് ബാധ ഗുരുതരമാകുന്നത് ന്യുമോണിയ പോലുള്ള സങ്കീര്‍ണതകള്‍ക്ക് കാരണമായേക്കാം. എച്ച്.എം.പി.വിയുടെ ഇന്‍ക്യുബേഷന്‍ കാലയളവ് സാധാരണയായി മൂന്ന് മുതല്‍ ആറ് ദിവസം വരെയാണ്. അണുബാധയുടെ തീവ്രതയനുസരിച്ച് രോഗലക്ഷണങ്ങളുടെ കാലയളവ് നീണ്ടുനില്‍ക്കും.