തൃശൂര്‍ : വോട്ടര്‍പട്ടികയിലെ ക്രമക്കേടില്‍ ബി.ജെ.പിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കോണ്‍ഗ്രസും, ഇടതുപക്ഷ പാര്‍ട്ടികളും.
മലപ്പുറത്ത് താമസിക്കുന്ന ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ വി.ഉണ്ണികൃഷ്ണന്‍ തൃശൂരില്‍ വോട്ട്് ചെയ്തുവെന്നാണ് പരാതി. കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യരാണ് ആരോപണം ഉന്നയിച്ചത്.വി.ഉണ്ണികൃഷ്ണനും കുടുംബവും മലപ്പുറത്താണ് സ്ഥിരതാമസമെന്നും സന്ദീപ് വാര്യര്‍ ഫെയ്്‌സ്ബുക്കില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്്്.
താന്‍ ഒന്നരവര്‍ഷക്കാലം തൃശൂരില്‍ താമസിച്ചിരുന്നുവെന്നും, അപ്പോഴാണ് വോട്ടര്‍പട്ടികയില്‍ പേര്് ചേര്‍ത്തതെന്നും വി.ഉണ്ണികൃഷ്ണന്‍ അറിയിച്ചു. എന്നാല്‍ താന്‍ ഇപ്പോള്‍ തൃശൂരില്‍ ഇല്ലെന്നും അദ്ദേഹം സമ്മതിച്ചു.
ഉണ്ണികൃഷ്ണന്‍ തൃശൂരില്‍ താമസിച്ചിട്ടില്ലെന്ന്്് സന്ദീപ് വാര്യര്‍ അറിയിച്ചു. തൃശൂരില്‍ ആറ്് മാസത്തിലധികം കാലം താമസിച്ചതായി ഉണ്ണികൃഷ്ണന്‍ തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൂങ്കുന്നത്തെ കാപ്പിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്‌മെന്റില്‍ ആറ് കള്ളവോട്ടുകള്‍ തന്റെ മേല്‍വിലാസത്തില്‍ ചേര്‍ത്തെന്ന വീട്ടമ്മയുടെ വെളിപ്പെടുത്തല്‍ ശരിയെന്ന്്് ബൂത്ത് ലെവല്‍ ഓഫീസറായിരുന്ന ആനന്ദ് സി മേനോന്‍ സമ്മതിച്ചു. ഒഴിവാക്കിയ വോട്ടുകളാണ് ലിസ്റ്റില്‍ ഇടം പിടിച്ചത്.
ചട്ടപ്രകാരമാണ് എല്ലാം ചെയ്തതെന്നും , പിന്നീട് എന്ത് സംഭവിച്ചുവെന്ന് തനിക്കറിയില്ലെന്നും ആനന്ദ് സി മേനോന്‍ പറഞ്ഞു. ബിഎല്‍ഒമാരുടെ അറിവോടുകൂടിയാണ് ഇവരെ ചേര്‍ത്തത് എന്നൊരു ആരോപണമായിരുന്നു എല്‍ഡിഎഫും യുഡിഎഫും അടക്കം ഉയര്‍ത്തിയത്. എന്നാല്‍ ഈ ആരോപണം തീര്‍ത്തും തള്ളുകയാണ് ആനന്ദ്. വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇടം പിടിച്ച ആളുകളെ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് വോട്ടര്‍ പട്ടികയില്‍ ആളെ ചേര്‍ത്തിട്ടുള്ളൂ. ലിസ്റ്റില്‍ ചിലര്‍ ആബ്‌സെന്റ് വോട്ടുകളാണെന്ന വിവരം അറിയിച്ചിരുന്നുവെന്ന് ആനന്ദ് വ്യക്തമാക്കുന്നു.
ഇന്നലെയാണ് പൂങ്കുന്നത്തെ വീട്ടമ്മ വോട്ടര്‍പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ പോലുമറിയാതെ തന്റെ മേല്‍വിലാസത്തില്‍ ഒമ്പത് പേര്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ ഇടംപിടിച്ചു എന്നുള്ളതായിരുന്നു വീട്ടമ്മയുടെ വെളിപ്പെടുത്തല്‍
വോട്ടര്‍പട്ടികയില്‍ ക്രമക്കേട്: തൃശൂരില്‍ വിവാദം കത്തുന്നു
