തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ അപ്രതീക്ഷിതമായി മത്സരിക്കാനെത്തിയ യു ഡി എഫ് സ്ഥാനാര്‍ഥി കെ മുരളീധരന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ല കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ മുമ്പാകെ നാലു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. ടി.എന്‍ പ്രതാപന്‍ എം.പി, ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂര്‍, തേറമ്പില്‍ രാമകൃഷ്ണന്‍, തോമസ് ഉണ്ണിയാടന്‍, സി.എ റഷീദ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു
രാവിലെ പതിനൊന്നരയ്ക്ക് പടിഞ്ഞാറേക്കോട്ടയില്‍ കെ. കരുണാകരന്റെ പ്രതിമക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം കാല്‍നടയായി പ്രവര്‍ത്തകര്‍ക്കൊപ്പം. കളക്ടറേറ്റില്‍ എത്തിയാണ് പത്രിക സമര്‍പ്പിച്ചത്. നേതാക്കളായ എം. പി വിന്‍സെന്റ്,, ടി.വി ചന്ദ്രമോഹന്‍, ഒ. അബ്ദുറഹ്‌മാന്‍ കുട്ടി, സി.എച്ച് റഷീദ്, കെ. ആര്‍ ഗിരിജന്‍ ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍, പി.എം ഏലിയാസ്, ജോബി കൈപ്പമംഗലം മനോജ് ചിറ്റിലപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.
കെ മുരളീധരന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി കെട്ടിവെക്കാനുള്ള തുക നല്‍കിയത്് തൃശൂരിലെ സിറ്റിംഗ് എം.പിയായ ടി.എന്‍ പ്രതാപനായിരുന്നു.
നിലവില്‍ കോണ്‍ഗ്രസ് എം.പിമാരില്‍ മത്സരിക്കാത്ത ഏക എം.പിയാണ് ടി.എന്‍ പ്രതാപന്‍. ഹൈക്കമാന്റുമായുള്ള ചര്‍ച്ചയില്‍ തൃശൂരില്‍ കെ. മുരളീധരന്റെ പേര് നിര്‍ദേശിച്ചതും്് ടി.എന്‍ പ്രതാപനായിരുന്നു.
നാമനിര്‍ദേശപത്രികയിലെ നാല് സെറ്റില്‍ ആദ്യത്തെപത്രികയിലെ നിര്‍ദേശകന്‍ ടി.എന്‍ പ്രതാപനായിരുന്നു. എം.പി എന്ന നിലയിലുള്ള ഈ മാസത്തെ തന്റെ ശമ്പളത്തില്‍ നിന്നുമാണ് പിന്‍ഗാമിയായെത്തിയ കെ. മുരളീധരന് കെട്ടിവെക്കാനുള്ള പണം ടി.എന്‍ പ്രതാപന്‍ നല്‍കിയത്.
ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതയെ ഒരു പോലെ നേരിടുമെന്ന് കെ.മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് രണ്ട് ദിവസമായി പ്രത്യേക മാനസികാവസ്ഥയാണ് എസ്.ഡി.പി.ഐയുടെ വോട്ട് വാങ്ങിയാണ് നേമത്ത് വി.ശിവന്‍കുട്ടി ജയിച്ചത്. അന്ന് സി.പി.എമ്മിന് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്ന്് അദ്ദേഹം പറഞ്ഞു.