തൃശൂര്‍: സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക്് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ബാരിക്കേഡുകള്‍ സമരക്കാര്‍ മറിച്ചിട്ടു. ഇതോടെ പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു.
സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
വേണ്ടിവന്നാല്‍ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസില്‍ കരിഓയില്‍ ഒഴിക്കുമെന്ന്്് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. ശോഭാ സുരേന്ദ്രന്‍, അഡ്വ. ബി.ഗോപാലകൃഷ്ണന്‍ എന്നിവരും പ്രസംഗിച്ചു.
ഇന്നലെ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ പെരിങ്ങാവിലെ ക്യാമ്പ് ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചിനിടെ ഒരു പ്രവര്‍ത്തകന്‍ ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. ഇന്നലെ സിപിഎം ജില്ലാകമ്മിറ്റി ഓഫിസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധമാര്‍ച്ചിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ ജില്ലാ പ്രസിഡണ്ട് ജസ്റ്റിന്‍ ജേക്കബിനടക്കം 6 പേര്‍ക്ക് പരിക്കേറ്റിരുന്നു.