Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് മുന്നില്‍ മൃതദേഹം വെച്ച് പ്രതിഷേധം

സഹകരണ ബാങ്കിന്റെ ഭരണാധികാരികള്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും…..

ഫിലോമിനയുടെ മരണത്തിനുത്തരവാദി സിപിഎം നേതൃത്വം – ബിജെപി

തൃശൂര്‍: 311 കോടി രൂപയുടെ തിരിമറിനടന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 30 ലക്ഷം രൂപ നിക്ഷേപിച്ച 70 വയസ്സുകാരി മരിച്ചതിനെത്തുടര്‍ന്ന് ബാങ്കിന് മുന്നില്‍ വഴി തടഞ്ഞ്  പ്രതിഷേധം.

തലച്ചോറ് സംബന്ധമായ വിദഗ്ധ ചികിത്സയ്ക്ക് ആവശ്യമായ പണം ബാങ്ക് അധികൃതര്‍ നല്‍കിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധ സമരം.ഫിലോമിനയുടെ മൃതദേഹം ബാങ്കിനു മുന്നില്‍ എത്തിച്ചായിരുന്നു സമരം.

മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയും മാപ്രാണം പള്ളിക്ക് സമീപം താമസിക്കുന്ന ഫിലോമിനയാണ് ഇന്ന് രാവിലെ 8:30ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

ഭര്‍ത്താവായ ദേവസി ഗള്‍ഫില്‍ ജോലി ചെയ്ത് സമ്പാദിച്ച തുകയും സര്‍ക്കാര്‍ ജീവനക്കാരിയായ ഫിലോമിനയുടെ സമ്പാദ്യവുമാണ്് ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്.

മൂന്ന് തവണകളായി നാല് ലക്ഷം രൂപ  മാത്രമാണ് ബാങ്ക് തിരിച്ചു നല്‍കിയതെന്ന്  ദേവസി പറയുന്നു.

മകന്റെ  കാലിനുള്ള ചികിത്സയ്ക്കായി ഈ പണം ഉപയോഗിച്ചു. കുറച്ചു പണം ഫിലോമിനയുടെ ചികിത്സക്കുമെടുത്തു. ഫിലോമിനയുടെ ചികിത്സയ്ക്കായി പണം അത്യാവശ്യമാണെന്ന് പറഞ്ഞപ്പോഴും തികഞ്ഞ ധാര്‍ഷ്ട്യത്തോടെ ബാങ്ക് അധികൃതര്‍ അപേക്ഷ നിരാകരിക്കുകയായിരുന്നു.

നിരന്തരം ആവശ്യപ്പെട്ടതിനുശേഷമാണ് നാല് ലക്ഷം രൂപ നല്‍കിയതെന്നും ദേവസി പറഞ്ഞു.

80 വയസ്സുള്ള ദേവസ്യ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഓട്ടോറിക്ഷ ഓടിച്ചാണ്  ഇപ്പോള്‍ ചിലവിനുള്ള പണം കണ്ടെത്തുന്നത്.

ഒരു വര്‍ഷം മുന്‍പാണ് അനധികൃതമായി ലോണുകള്‍ നല്‍കി 311 കോടി രൂപയുടെ തിരിമറി  സിപിഎം ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നതായി ആരോപണമുയര്‍ന്നത്.
പണം നിക്ഷേപിച്ച പലര്‍ക്കും അത് തിരികെ ലഭിക്കുന്നില്ലെന്ന്്് പരാതിയും ഉയര്‍ന്നു.

മുന്‍ സി.പി.എം പ്രവര്‍ത്തകനായ എം വി സുരേഷിന്റെ നേതൃത്വത്തിലായിരുന്നു പരാതി നല്‍കിയതും  അഴിമതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ നടന്നതും.

കേരള ബാങ്കിന്റെ സഹായത്താലും, 5 ലക്ഷം രൂപ വരെയുള്ള ചെറിയ വായ്പകള്‍ എടുത്തവരെ ജപ്തി നടപടികളിലേക്ക് കടക്കുമെന്ന്  ഭീഷണിപ്പെടുത്തിയും 60 കോടിയോളം രൂപ കരുവന്നൂര്‍ സഹകരണ ബാങ്ക് ഇപ്പോള്‍ സമാഹരിച്ചതായി സുരേഷ് പറഞ്ഞു.

എന്നാല്‍ വന്‍കിട നിക്ഷേപകര്‍ക്ക് മാത്രമാണ് വന്‍ തുകകള്‍ ബാങ്ക് ഇപ്പോള്‍ തിരിച്ചു നല്‍കുന്നത്. ഫിലോമിനയെ പോലെയുള്ള സാധാരണക്കാര്‍ക്ക് അത്യാവശ്യം ഘട്ടങ്ങളില്‍ പോലും ആവശ്യമായ പണം നല്‍കുന്നില്ല.

311 കോടി രൂപയുടെ അഴിമതി നടത്തിയ ഭരണസമിതി അംഗങ്ങളുടെയും ഇവരുടെ കൂട്ടാളികളുടെയും അനധികൃതമായ സ്വത്തുക്കള്‍ കണ്ടുകെട്ടുവാനുള്ള ഒരു നടപടിയും എടുത്തിട്ടില്ലെന്ന് സുരേഷ് പറഞ്ഞു പറഞ്ഞു.

മറ്റു സഹകരണ ബാങ്കുകളില്‍ നിന്ന് ഓരോ കോടി രൂപ വീതം നല്‍കി കരുവന്നൂര്‍ സഹകരണ ബാങ്കിലെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാനുള്ള സഹകരണ വകുപ്പിന്റെ  പ്രഖ്യാപനം നടപ്പാക്കി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ആരോപണ വിധേയരായ ബാങ്ക് ജീവനക്കാരെയും ഒരു ഇടനിലക്കാരനെയും 11 ഭരണസമിതി അംഗങ്ങളെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ചിലര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു.

അഴിമതിയുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ 16 ജീവനക്കാരെ തിരിച്ചെടുത്തു.

നാലുമണിയോടെ ആര്‍ ഡി ഒ എത്തി 2 ലക്ഷം രൂപ ഉടനെ തിരിച്ചു നല്‍കാം എന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. 

മന്ത്രി ബിന്ദു രാജിവെക്കണമെന്ന് ജോസ് വള്ളൂര്‍

വിദഗ്ധ ചികിത്സ ലഭിക്കാതെ മരിച്ച മാപ്രാണത്തെ ഫിലോമിനയുടെ മരണത്തിന് ഉത്തരവാദികളായ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഭരണാധികാരികള്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും, ഇതിനൊക്കെ നേത്യത്വം കൊടുക്കുന്ന ഇരിഞ്ഞാലക്കുട എം.എല്‍.എ കൂടിയായ മന്ത്രി ആര്‍.ബിന്ദു രാജിവെക്കണമെന്നും ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ ആവശ്യപ്പെട്ടു .ഫിലോമിനയുടെ മൃതദേഹവുമായി നടന്ന റോഡ് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു  പ്രസിഡന്റ് ജോസ് വള്ളൂര്‍

ഏറാട്ട്പറമ്പില്‍ ദേവസിയുടെയും , ഭാര്യ ഫിലോമിനയുടെയും പേരില്‍ 28 ലക്ഷം രൂപ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലുണ്ട്. ഈ ഡെപ്പോസിറ്റില്‍ നിന്നും 10,000 രൂപയെങ്കിലും ഫിലോമിനയുടെ ചികിത്സയ്ക്കായി നല്‍കണമെന്ന് പറഞ്ഞ് ബാങ്കില്‍ ചെന്നപ്പോള്‍ ഇവരെ ബാങ്കില്‍ നിന്നും ആട്ടിയോടിച്ചു. തുടര്‍ ചികിത്സക്ക് പണം ഇല്ലാതെയാണ് ഫിലോമിന മരിച്ചത്. മനഃസാക്ഷി എന്നൊന്നുണ്ടെങ്കില്‍ മന്ത്രി ആ സ്ഥാനത്ത് തുടരാന്‍ പാടില്ല. 

ബൈജു കുറ്റിക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു , ഡി.സി.സി ഭാരവാഹികളായ ആന്റോ പെരുമ്പിള്ളി , സതീഷ് വിമലന്‍ കെ ഫ് ഡൊമിനിക് , സജീവന്‍ കുരിയച്ചിറ, മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി വി ചാര്‍ളി , എം ആര്‍ ഷാജു ,സുജ സജീവ് കുമാര്‍ ,വിപിന്‍ വെള്ളയത്ത്, ഷെറിന്‍ തേര്‍മഠം,അഡ്വ . പി എന്‍ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

കരുവന്നൂര്‍ ബാങ്കില്‍ 30 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടായിട്ടും ചികിത്സക്കായി പണം ലഭിക്കാത്തത് മൂലം വിദഗ്ധ ചികിത്സ നല്‍കാന്‍ കഴിയാതെ വീട്ടമ്മയെ മരണത്തിലേക്ക് തള്ളിവിട്ടതിന്റെ ഉത്തരവാദിത്വം സി.പി.എം നേതൃത്വത്തിനാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാര്‍ ആരോപിച്ചു.ചികിത്സയ്ക്ക് പണത്തിനായി  സി.പി.എം നേതാക്കളുടെ വീടും ഓഫീസും ബാങ്കും ഫിലോമിനയുടെ ഭര്‍ത്താവ് പല തവണ കയറിയിറങ്ങിയെങ്കിലും നേതാക്കള്‍ ഒട്ടും മന:സാക്ഷിയില്ലാതെ അവഹേളിച്ച് ഇറക്കിവിടുകയായിരുന്നു.

80 വയസ്സ് കഴിഞ്ഞ ഫിലോമിനയുടെ ഭര്‍ത്താവ് ഓട്ടോയോടിച്ച് ഭാര്യയെ ചികിത്സിക്കാന്‍ പണം കണ്ടെത്തേണ്ട അവസ്ഥയിലായിരുന്നു. നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടില്ലെന്ന് സര്‍ക്കാരും നേതാക്കളും വെറും വാക്ക് പറയുന്നതല്ലാതെ നിക്ഷേപം തിരിച്ച് കൊ

80 വയസ്സ് കഴിഞ്ഞ ഫിലോമിനയുടെ ഭര്‍ത്താവ് ഓട്ടോയോടിച്ച് ഭാര്യയെ ചികിത്സിക്കാന്‍ പണം കണ്ടെത്തേണ്ട അവസ്ഥയിലായിരുന്നു. നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടില്ലെന്ന് സര്‍ക്കാരും നേതാക്കളും വെറും വാക്ക് പറയുന്നതല്ലാതെ നിക്ഷേപം തിരിച്ച് കൊടുക്കാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെത്തുടര്‍ന്ന് ഇത് മൂന്നാമത്തെ മരണമാണ് ഉണ്ടാകുന്നത്. എന്നിട്ടും തട്ടിപ്പുകാരെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം നേതൃത്വം തുടരുന്നത്. കേരള ബാങ്ക് നിക്ഷേപം തിരിച്ച് നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത് ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രമാണ്.കരുവന്നൂര്‍ തട്ടിപ്പിന്റെ കോടികളുടെ വിഹിതം സി.പി.എം നേതാക്കള്‍ കൈപ്പറ്റിയിട്ടുണ്ട്. അതുകൊണ്ടാണ് ഹൈക്കോടതിയില്‍ ബി.ജെ.പി നല്‍കിയ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ക്കുന്നത്. ചികിത്സയ്ക്ക് പണം കിട്ടാതെയും, കല്യാണ ആവശ്യങ്ങള്‍ക്കും, വീടുപണിക്കും, വിദ്യാഭ്യാസത്തിനും ഒക്കെയായി ദുരിതമനുഭവിക്കുന്ന നിരവധി നിക്ഷേപകരുണ്ട്.

അവരുടെയൊന്നും പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരമുണ്ടായില്ലെങ്കില്‍ ‘ ഇനിയും മരണങ്ങള്‍ ആവര്‍ത്തിക്കുമെന്നും അതിന് സി.പി.എം മാത്രമായിരിക്കും ഉത്തരവാദിയെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് പറഞ്ഞു. മരണപ്പെട്ട ഫിലോമിനയുടെ വീട് സന്ദര്‍ശിച്ച് വീട്ടുകാരെയും അദ്ദേഹം ആശ്വസിപ്പിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, ജനറല്‍ സെക്രട്ടറി രതീഷ്, ഷിയാസ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ടുക്കാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെത്തുടര്‍ന്ന് ഇത് മൂന്നാമത്തെ മരണമാണ് ഉണ്ടാകുന്നത്. എന്നിട്ടും തട്ടിപ്പുകാരെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം നേതൃത്വം തുടരുന്നത്. കേരള ബാങ്ക് നിക്ഷേപം തിരിച്ച് നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത് ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രമാണ്.കരുവന്നൂര്‍ തട്ടിപ്പിന്റെ കോടികളുടെ വിഹിതം സി.പി.എം നേതാക്കള്‍ കൈപ്പറ്റിയിട്ടുണ്ട്. അതുകൊണ്ടാണ് ഹൈക്കോടതിയില്‍ ബി.ജെ.പി നല്‍കിയ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ക്കുന്നത്. ചികിത്സയ്ക്ക് പണം കിട്ടാതെയും, കല്യാണ ആവശ്യങ്ങള്‍ക്കും, വീടുപണിക്കും, വിദ്യാഭ്യാസത്തിനും ഒക്കെയായി ദുരിതമനുഭവിക്കുന്ന നിരവധി നിക്ഷേപകരുണ്ട്.

അവരുടെയൊന്നും പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരമുണ്ടായില്ലെങ്കില്‍ ‘ ഇനിയും മരണങ്ങള്‍ ആവര്‍ത്തിക്കുമെന്നും അതിന് സി.പി.എം മാത്രമായിരിക്കും ഉത്തരവാദിയെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് പറഞ്ഞു. മരണപ്പെട്ട ഫിലോമിനയുടെ വീട് സന്ദര്‍ശിച്ച് വീട്ടുകാരെയും അദ്ദേഹം ആശ്വസിപ്പിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, ജനറല്‍ സെക്രട്ടറി രതീഷ്, ഷിയാസ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *