ആദിവാസി ഗോത്രത്തിൽ നിന്നുള്ള സാധാരണക്കാരി പ്രസിഡൻ്റായതിൽ കാടിൻ്റെ മക്കളുടെ ആഘോഷത്തോടൊപ്പം കടലിൻ്റെ മക്കളും കൈകോർത്തുകൊണ്ട് നാട്ടികയിൽ നിർമ്മിച്ച മനോഹരമായ മണൽ ശില്പം രാജ്യത്തിനാകെ അഭിമാനമാണെന്ന്……….
തൃശൂർ: രാഷ്ട്രപതി ദ്രൗപദി മുർമുവിന് അഭിനന്ദനമർപ്പിച്ചുകൊണ്ടു് നാട്ടിക പള്ളം ബീച്ചിൽ BJP പ്രവർത്തകർ 10 അടി വലിപ്പമുള്ള് മണൽശില്പമൊരുക്കി. ശില്പി സുരേഷിൻറെ നേതൃത്വത്തിലാണ് ശില്പമൊരുക്കിയത്. രാഷ്ട്രപതി ഭവൻ്റെ പാഞ്ചാത്തലത്തിലാണ് മണൽകൊണ്ടുള്ള കലാസൃഷ്ട്ടി.
ബിജെപി ജില്ലാ പ്രസിഡൻറ് കെ കെ അനീഷ് കുമാർ ബീച്ചിലെത്തി സുരേഷിനെ അഭിനന്ദിച്ചു.
ആദിവാസി ഗോത്രത്തിൽ നിന്നുള്ള സാധാരണക്കാരി പ്രസിഡൻ്റായതിൽ കാടിൻ്റെ മക്കളുടെ ആഘോഷത്തോടൊപ്പം കടലിൻ്റെ മക്കളും കൈകോർത്തുകൊണ്ട് നാട്ടികയിൽ നിർമ്മിച്ച മനോഹരമായ മണൽ ശില്പം രാജ്യത്തിനാകെ അഭിമാനമാണെന്ന് Adv.അനീഷ് കുമാർ പറഞ്ഞു.
നാഗർകോവിൽ സ്വദേശിയായ ശില്പി 20 വർഷമായി തൃശൂരിലാണ് കുടുംബ സമേതം താമസിക്കുന്നത്.
BJP മണ്ഡലം പ്രസിഡൻറ് E. P.ഹരീഷ്, ജന.സെക്രട്ടറി A. K. ചന്ദ്രശേഖരൻ, പഞ്ചായത്ത് പ്രസിഡൻ്റ് സജ്ജിനി മുരളി, ഭഗീഷ് പൂരാടൻ, ലാൽ ഊണുങ്ങൽ, P. V. സെന്തിൽ കുമാർ, K. S.സുധീർ, N. S. ഉണ്ണിമോൻ, ഉമേഷ്.U. V. N. G. രാധാകൃഷ്ണൻ , N. P. ആഘോഷ്, അജയൻ V. A,അജയൻ U. B.പ്രദീപ്. N. K, വിഷ്ണു P. V, ശ്രീരാജ് ,ഷൈൻ എന്നിവർ നേതൃത്വം നല്കി.