തിരുവനന്തപുരം:കേരളത്തില്‍ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതില്‍ കര്‍ശന നിയന്ത്രണം. രണ്ട് മണിക്കൂര്‍ മാത്രം പടക്കം പൊട്ടിക്കാന്‍ അനുമതി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഉത്തരവ്. ദീപാവലി ദിവസം രാത്രി 8 മുതല്‍ 10 വരെ മാത്രം പടക്കം പൊട്ടിക്കാനാണ് അനുമതി
ഉപയോഗിക്കേണ്ടത് ഗ്രീന്‍ വിഭാഗത്തില്‍ പെടുന്ന പടക്കം മാത്രമായിരിക്കണം. സംസ്ഥാനത്ത് ഗ്രീന്‍ ക്രാക്കേഴ്‌സ് മാത്രമേ വില്‍ക്കാന്‍ അനുമതിയുള്ളു. വലിയ ശബ്ദത്തോടുകൂടിയ പടക്കങ്ങള്‍ ഇത്തവണ വില്‍ക്കാന്‍ കഴിയില്ല. സാധാരണ പടക്കങ്ങളേക്കാള്‍ ശബ്ദം കുറവായിരിക്കും ഗ്രീന്‍ ക്രാക്കേഴ്‌സ് വിഭാഗത്തില്‍പ്പെടുന്ന പടക്കങ്ങള്‍.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കും ഈ നിയന്ത്രണം തുടരും. ക്രിസ്മസ്, പുതുവത്സര രാത്രികളില്‍ 11.55 മുതല്‍ 12.30 വരെ മാത്രമേ പടക്കം പൊട്ടിക്കാന്‍ അനുമതിയുള്ളൂ.