തൃശൂര്‍: ദന്തകാന്തിക്കും, കേശസൗന്ദര്യത്തിനും ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ പുറത്തിറക്കി പ്രശസ്തി നേടിയ കേരളത്തിലെ പ്രമുഖ ആയുര്‍വേദിക് ഉത്പന്ന നിര്‍മാതാക്കളായ കെ.പി.നമ്പൂതിരീസ് ചര്‍മസംരക്ഷണത്തിന് ഏഴ് തരം സോപ്പുകള്‍ വിപണയിലിറക്കി. ആര്യവേപ്പ്, ചന്ദനം, തുളസി, വെറ്റിവര്‍, ദശപുഷ്പം എന്നിവ കൂടാതെ രണ്ട് തരം ഗ്ലിസറിന്‍ സോപ്പുകളുമാണ് കമ്പനി പുറത്തിറക്കിയതെന്ന് കെ .പി.നമ്പൂതിരീസ് എ.ഡി. കെ.ഭവദാസന്‍ നമ്പൂതിരി പത്രസമ്മേളനത്തില്‍ അറിയിച്ചു.
ആധുനിക ഗവേഷണ സജ്ജീകരണങ്ങളുള്ള കമ്പനിയുടെ ലാബില്‍ സസ്യയെണ്ണ ഉപയോഗിച്ചാണ് ചര്‍മപരിചരണത്തിന് ഗുണമേന്മ ഉറപ്പുനല്‍കുന്ന സോപ്പുകള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഗ്രേഡ് വണ്‍ സോപ്പുകളില്‍ പാരബെന്നോ, ദോഷകരമായ മറ്റു രാസവസ്തുക്കളോ ഉപയോഗിക്കുന്നില്ലെന്നും കമ്പനി ഉറപ്പുനല്‍കുന്നു.
75 ഗ്രാം, 100 ഗ്രാം, എന്നീ തൂക്കത്തില്‍ ആകര്‍ഷകമായ പായ്ക്കുകളില്‍ സോപ്പുകള്‍ ലഭ്യമാണ്. 100 ഗ്രാമിന്റെ മൂന്ന് നോണ്‍ ഗ്ലിസറിന്‍ സോപ്പ് വാങ്ങിയാല്‍ ഒരു സോപ്പ് സൗജന്യമാണ്. ഗ്ലാസറിന് സോപ്പുകള്‍ മൂന്നെണ്ണം വാങ്ങുമ്പോള്‍ 15 രൂപ ഇളവും നല്‍കും. പുതിയ സോപ്പുകള്‍ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും, മറ്റ് കടകളിലും, സപ്ലൈകോ ഔട്ട്ലെറ്റുകളിലും ലഭ്യമായിരിക്കുമെന്നും കെ.ഭവദാസന്‍ പറഞ്ഞു. സുനോജ്, വിശാഖ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Watch Video here….