ജി.എസ്.ടിയില്‍ സര്‍ക്കാരിന് കുറുക്കന്റെ കണ്ണെന്ന് വസ്ത്ര വ്യാപാരികള്‍
തൃശൂര്‍: ജനുവരി 1 മുതല്‍ വസ്ത്രങ്ങള്‍ക്കുള്ള ജി.എസ്.ടി ഇരട്ടിയിലേറെ വര്‍ധിപ്പിക്കുന്നതിനെതിരേ കേരള ടെക്‌സ്റ്റൈല്‍സ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രക്ഷോഭത്തിലേക്ക്്. ഡിസം.28ന് എല്ലാ ജില്ലകളിലേയും ജിഎസ്.ടി. ആസ്ഥാന ഓഫീസുകളിലേക്ക്് രാവിലെ 11 ന് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന്് സംസ്ഥാന അധ്യക്ഷന്‍ ടി.എസ്.പട്ടാഭിരാമന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജി.എസ്.ടി നിലവിലെ 5 ശതമാനത്തില്‍ നിന്ന്് 12 ശതമാനമാക്കുന്നത്് കൊള്ളയാണെന്ന്്് അസോസിയേഷന്‍ ആരോപിച്ചു. ഇതു മൂലം സാധാരണക്കാരുടെ വസ്്ത്രങ്ങളായ തോര്‍ത്ത്, ലുങ്കി, സാരി, മുണ്ടുകള്‍, ടവല്‍, ബെഡ്ഷീറ്റ്്, നൈറ്റി, അടിവസ്ത്രങ്ങള്‍ എന്നിവയ്ക്ക് അടക്കം വില കുത്തനെ കൂടും. വസ്ത്രങ്ങളുടെ വില ഇരട്ടിയിലേറെ കൂടുന്നത്്് സാധാരണക്കാരന് താങ്ങാനാവില്ല.
നികുതി വരുമാനത്തില്‍ മാത്രം കുറുക്കന്റെ കണ്ണുവെച്ചുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനടപടിയെ ശക്തമായി നേരിടും. കെ.ടി.ജി.എ. ജനറല്‍ സെക്രട്ടറി കെ.കൃഷ്ണന്‍, ട്രഷറര്‍ എം.എന്‍.ബാബു, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് മുജീബ് റഹ്മാന്‍, വൈസ് പ്രസിഡണ്ട് നവാബ്ജാന്‍, ടി.എ.ശ്രീകാന്ത്, തൃശൂര്‍ ജില്ലാ പ്രസിഡണ്ട് കൃഷ്ണാനന്ദബാബു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Photo Credit: Newss Kerala