തൃശ്ശൂര്‍: കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്്.
യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെയാണ് പൊലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂര മര്‍ദനത്തിന് ഇരയാക്കിയത്്. കസ്റ്റഡി മര്‍ദ്ദനം ഒതുക്കാന്‍ പൊലീസ് പണം വാഗ്ദാനം ചെയ്‌തെന്ന് മര്‍ദ്ദനമേറ്റ വി.എസ്.സുജിത്ത് വെളിപ്പെടുത്തി. സുജിത്തിനോടും പ്രാദേശിക നേതാവ് വര്‍ഗീസ് ചൊവ്വന്നൂരിനോടും 20 ലക്ഷം വരെ പണം വാഗ്ദാനം ചെയ്‌തെന്നാണ് വെളിപ്പെടുത്തല്‍. ഒപ്പം, അന്ന് പോലീസ് ഡ്രൈവറായിരുന്ന സുഹൈറും തന്നെ മര്‍ദിച്ചെന്നും ഇയാള്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും സുജിത്ത് ആരോപിച്ചു. പണം വാഗ്ദാനം ചെയ്തപ്പോള്‍ നിയമവഴിയില്‍ കാണാമെന്ന് പറഞ്ഞതോടെ ഉദ്യോഗസ്ഥര്‍ പിന്‍തിരിയുകയായിരുന്നു. ഇപ്പോള്‍ റവന്യൂ വകുപ്പിലാണ് സുഹൈര്‍ ജോലി ചെയ്യുന്നത്. മര്‍ദിച്ച അഞ്ച് പേര്‍ക്കെതിരെയും നടപടി വേണമെന്നാണ് സുജിത്തിന്റെ ആവശ്യം. വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് കണ്ടതിനെ തുടര്‍ന്ന്, കാരണം തിരക്കാന്‍ ശ്രമിച്ചതാണ് സുജിത്ത് ക്രൂര മര്‍ദനത്തിന് ഇരയാവാന്‍ കാരണം.
പ്രതികള്‍ക്ക് പൊലീസ് കവചമൊരുക്കി എന്ന വിവരവും പുറത്തുവരുന്നുണ്ട്. പൊലീസുകാര്‍ക്ക് രക്ഷപെടാന്‍ പഴുതേറെയിട്ട് എടുത്ത കേസില്‍ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയത്. ലോക്കപ്പ് മര്‍ദ്ദന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ചുമത്തിയത് ഒരു കൊല്ലം തടവ് ലഭിക്കാവുന്ന കുറ്റം മാത്രമാണ് ഐപിസി 323 പ്രകാരം കൈ കൊണ്ടടിച്ചു എന്ന വകുപ്പുമാത്രമാണ് ചുമത്തിയത്. അതേ സമയം, രണ്ട് ശിക്ഷ പറ്റില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. 4 പൊലീസുകാരുടെയും പ്രമോഷന്‍ 3 വര്‍ഷത്തേക്ക് തടഞ്ഞു. അതുപോലെ തന്നെ ഇന്‍ക്രിമെന്റും 2 വര്‍ഷത്തേക്ക് തടഞ്ഞു, അതുകൊണ്ട് ഇനിയൊരു വകുപ്പുതല നടപടി സാധ്യമല്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. തുടര്‍ നടപടി കോടതി തീരുമാനപ്രകാരം മതി എന്നും പൊലീസ് വ്യക്തമാക്കുന്നു.