Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തദ്ദേശവാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാട്ടിക യിലടക്കം 3 പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി

തൃശൂര്‍: തദ്ദേശവാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടം. സംസ്ഥാനത്ത് മൂന്ന്  പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി. തൃശൂര്‍ ജില്ലയിലെ നാട്ടിക, ഇടുക്കി കരിമണ്ണൂര്‍, പാലക്കാട് തച്ചമ്പാറ പഞ്ചായത്തുകളിലെ ഭരണമാണ് എല്‍.ഡി.എഫിന് നഷ്ടമായത്. മൂന്നിടത്തും യു.ഡി.എഫിനാണ് അട്ടിമറി വിജയം. നാട്ടിക പഞ്ചായത്തിലെ ഗോഖലെ വാര്‍ഡാണ് സി.പി.എമ്മില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. ഇടത് കോട്ടയാണിത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും, മുന്‍ നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന  പി.വിനു 115 വോട്ടുകള്‍ക്കാണ് സി.പി.എമ്മിലെ വി.ശ്രീകുമാറിനെ തോല്‍പ്പിച്ചത്. ഇതോടെ നാട്ടിക പഞ്ചായത്ത് ഭരണം സി.പി.എമ്മിന് നഷ്ടമായി. നേരത്തെ യു.ഡി.എഫിനും, എല്‍.ഡി.എഫിനും ഇവിടെ അഞ്ച് സീറ്റ് വീതമായിരുന്നു. എന്‍.ഡി.എയ്ക്ക് മൂന്ന് സീറ്റുണ്ട്. വിനുവിന്റെ വിജയത്തോടെ യു.ഡി.എഫിന് ഭൂരിപക്ഷമായി. ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തിലും എല്‍.ഡി.എഫിന് ഭരണം നഷ്ടമായി.  പന്നൂര്‍ വാര്‍ഡ് എല്‍,ഡി,എഫില്‍നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ ദിലീപ്കുമാര്‍ 177 വോട്ടുകള്‍ സി.പി.എം സ്ഥാനാര്‍ഥി ജെയിനിനെ തോല്‍പ്പിച്ചു. പാലക്കാട് തച്ചമ്പാറ പഞ്ചായത്തിലും  ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. മുസ്ലീം ലീഗിലെ അലി തേക്കത്ത് വിജയിച്ചു. ഇവിടെ നേരത്തെ സി.പി.ഐ അംഗം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

കൊടുങ്ങല്ലൂര്‍ നഗരസഭയിലെ ചേരമാന്‍ മസ്ജിദ് ഡിവിഷന്‍ എന്‍.ഡി.എ നിലനിര്‍ത്തി. ബി.ജെ.പിയുടെ ഗീതാറാണി 66 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുരേഷ് കുമാറിനെ തോല്‍പ്പിച്ചു. പാലക്കാട് കൊടുവായൂര്‍ പഞ്ചായത്തിലെ കോളോട് സി.പി.എം സിറ്റിങ് സീറ്റ് നിലനിര്‍ത്തി. സി.പി.എമ്മിലെ എ.മുരളീധരന്‍ 108 വോട്ടുകള്‍ക്ക് വിജയിച്ചു. മലപ്പുറം ആലംകോട് പഞ്ചായത്തിലെ പെരുമുക്ക് വാര്‍ഡ് യു.ഡി.എഫില്‍നിന്ന് സി.പി.എം പിടിച്ചെടുത്തു. സി.പി.എമ്മിലെ അബ്ദുറു 410 വോട്ടിനാണ് കോണ്‍ഗ്രസിലെ അലിയെ തോല്‍പ്പിച്ചത്.

അരുവാപ്പുലം പഞ്ചായത്തിലെ പുളിഞ്ചാണി വാര്‍ഡ് സി.പി.എം നിലനിര്‍ത്തി. സി.പി.എമ്മിലെ മിനി രാജീവ് 106 വോട്ടുകള്‍ക്ക് ആര്‍.എസ്.പിയുടെ മായയെയാണ് തോല്‍പ്പിച്ചത്.

ആലപ്പുഴ പത്തിയൂര്‍ പഞ്ചായത്തിലെ എരുവ വാര്‍ഡ് സി.പി.എമ്മില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ ദീപക് 99 വോട്ടുകള്‍ക്ക് സി.പി.എമ്മിലെ ശിവശങ്കരപ്പിള്ളയെ തോല്‍പ്പിച്ചു.
കോട്ടയം അതിരമ്പുഴ പഞ്ചായത്തിലെ ഐ.ടി.െഎ വാര്‍ഡ് യു.ഡി.എഫില്‍നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. കേരള കോണ്‍ഗ്രസ് എമ്മിലെ മാത്യു ടി.ഡി 216 വോട്ടുകള്‍ക്ക് വിജയിച്ചു.
കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് വെസ്റ്റ് വാര്‍ഡ് കോണ്‍ഗ്രസ്സ് സിറ്റിങ് നിലനിര്‍ത്തി. കോണ്‍ഗ്രസിന്റെ കൃഷ്ണദാസന്‍ കുന്നുമ്മല്‍ 234 വോട്ടുകള്‍ക്ക് വിജയിച്ചു.

ഈരാറ്റുപേട്ട നഗരസഭയിലെ കുഴിവേലി ഡിവിഷന്‍ യു.ഡി.എഫ് നിലനിര്‍ത്തി. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി റുബീന നാസര്‍ 100 വോട്ടുകള്‍ക്കാണ് വിജയിച്ചത്. എസ്.ഡി.പി.ഐ രണ്ടാം സ്ഥാനത്ത്.

മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം ഡിവിഷന്‍ സി.പി.എമ്മില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഫൈസല്‍ മോന്‍ 43 വോട്ടുകള്‍ക്ക് സി.പി.എമ്മിലെ വിബിനെ പരാജയപ്പെടുത്തി
എഴുമറ്റൂര്‍ പഞ്ചായത്തിലെ ഇരുമ്പുകുഴി വാര്‍ഡില്‍ യു.ഡി.എഫില്‍ നിന്ന് ബി.ജെ.പി പിടിച്ചെടുത്തു. ബി.ജെ.പിയുടെ റാണി 48 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്.
കണ്ണൂര്‍ ജില്ലയിലെ മാടായി പഞ്ചായത്തിലെ മാടായി വാര്‍ഡും കണിച്ചാര്‍ പഞ്ചായത്തിലെ ചെങ്ങോം വാര്‍ഡും എല്‍.ഡി.എഫ് നിലനിര്‍ത്തി. മാടായിയില്‍ സി.പി.എം സ്ഥാനാര്‍ഥി മണി പവിത്രന്‍ 234 വോട്ടുകള്‍ക്ക് വിജയിച്ചു. ചെങ്ങോം വാര്‍ഡില്‍ സി.പി.എമ്മിലെ രതീഷ് 199 വോട്ടുകള്‍ക്കും വിജയിച്ചു
ഏരൂര്‍ പഞ്ചായത്തിലെ ആലഞ്ചേരി വാര്‍ഡ് സി.പി.എം നിലനിര്‍ത്തി. സി.പി.എം സ്ഥാനാര്‍ഥി മഞ്ജു 87 വോട്ടുകള്‍ക്ക് വിജയിച്ചു. ബി.ജെ.പിയുടെ ഷൈനി രണ്ടാമതായി.

കുന്നത്തൂര്‍ പഞ്ചായത്തിലെ തെറ്റിമുറി വാര്‍ഡ് എല്‍.ഡി.എഫ് പിടിച്ചെടുത്തു. എന്‍.ഡി.എ സിറ്റിങ് സീറ്റ് സീറ്റായിരുന്നു ഇത്. സി.പി.എം സ്ഥാനാര്‍ഥി എന്‍.തുളസി 164 വോട്ടുകള്‍ക്ക് വിജയിച്ചു. സിറ്റിങ് സീറ്റില്‍ ബി.ജെ.പി മൂന്നാം സ്ഥാനത്തായി. കോണ്‍ഗ്രസാണ് രണ്ടാമത്.

Leave a Comment

Your email address will not be published. Required fields are marked *