തൃശൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ലൈറ്റ് ആന്റ് സൗണ്ട് വൈല്‍ഫെയര്‍ ഓഫ് കേരളയുടെ നേതൃത്വത്തില്‍ സമരപ്രഖ്യാപന ജാഥ സംഘടിപ്പിച്ചു. സമാപന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി റഹീം കുഴിപ്പുറം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് എബിന്‍സ് പവിഴം അധ്യക്ഷനായി. കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് നസീര്‍, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് അബ്ദുല്‍ ഹമീദ്, കൗണ്‍സില്‍ അംഗം ബിജു രാഗം, ജില്ലാ പ്രസിഡണ്ട് റാഫി ഫിനക്‌സ്, സംസ്ഥാന സെക്രട്ടറി ചന്ദ്രന്‍.കെ.ടി, ജില്ലാ പ്രസിഡണ്ടും ജാഥാ ക്യാപ്റ്റനുമായ സാബു തൃപ്രയാര്‍, സുരേഷ് മെട്രോ, മേഖല സെക്രട്ടറി സണ്ണി റിയല്‍ എന്നിവര്‍ പ്രസംഗിച്ചു.
തൊഴില്‍ മേഖലയെ ബാധിക്കുന്ന അശാസ്ത്രീയ നിയമങ്ങള്‍ പിന്‍വലിക്കുക, ജനറേറ്റര്‍ ഘടിപ്പിച്ച പ്രൈവറ്റ് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കുക, നിലവിലെ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കുക, വാണിജ്യസ്ഥാപനത്തിലെ പരസ്യസംപ്രേക്ഷണത്തിന് പെര്‍മിറ്റ് അനുവദിക്കുക, സ്വതന്ത്രക്ഷേമനിധി നടപ്പാക്കുക, ലൈറ്റ് ആന്റ് സൗണ്ട്, പന്തല്‍ പരസ്യപ്രക്ഷേപണ മേഖലയെ ഒരു മാധ്യമമായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരപ്രഖ്യാപനജാഥ. ജില്ലാ പ്രസിഡണ്ട് സാബു.സി.എല്‍, ജില്ലാ സെക്രട്ടറി വേണു.വി.എസ്, ആഷിക്, സജീവ്.ടി.ഷൈജു എന്നിവര്‍ ജാഥയ്ക്ക് നേതൃത്വം നല്‍കി.