ത്യശൂർ . ഒരു രാഷ്ട്രീയ പാർട്ടിയുടെ ആൾ കേസ് കൊടുത്തതു കൊണ്ടാണു തൃശൂരിൽ ലുലു മാൾ തുടങ്ങാൻ കഴിയാതിരുന്നതെന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ത്യശൂർ മാനേജ്‌മെന്റ് അസോസിയേഷൻ ആസ്‌ഥാനമന്ദിരം ചിയ്യാരത്ത് ഉദ്ഘാടനം ചെയ്‌തു പ്രസം ഗിക്കുകയായിരുന്നു അദ്ദേഹം. തൃശൂരിൽ ലുലുമാൾ നിർമിക്കണ മെന്നു തന്നെയാണ് ആഗ്രഹം. 3000 പേർക്കു ജോലി ലഭിക്കേണ്ട വലിയ പ്രോജക്ടാണ്. പക്ഷേ, ഇവിടൊരുപാടു ബുദ്ധിമുട്ടുകളുണ്ട്. മാൾ നിർമിക്കാൻ സ്ഥലമൊക്കെ ശരിയാക്കി നിർമാണത്തിനു തുടക്കം കുറിക്കാനിരിക്കുമ്പോഴാണ് അതിനെതിരെ കേസ് കൊടുക്കുന്നത്. രണ്ടരക്കൊല്ലമായി ഹൈക്കോടതിയിൽ കേസ് നടക്കുന്നു. അതുകൊണ്ട് പേരു പറ യുന്നില്ല. കേസ് ഇല്ലായിരുന്നെങ്കിൽ എന്നേ ഇവിടെ മാൾ വന്നേനെ. ഈ രാജ്യത്തു ബിസിനസ് ചെയ്യാൻ പല ബുദ്ധിമുട്ടുകളുമുണ്ട്. അതു തരണം ചെയ്തുകഴിഞ്ഞാൽ തീർച്ചയായും മാൾ ആരംഭിക്കും. മൂല്യങ്ങളിൽ നിന്നു കൊണ്ട് അധ്വാനിക്കാനാണു പുതുതലമുറയോടു പറയാനുള്ള തെന്നും യൂസഫലി പറഞ്ഞു. ടിഎംഎ പ്രസിഡന്റ് സി.പത്മകുമാർ അധ്യക്ഷത വഹിച്ചു. മണപ്പുറം ഗ്രൂപ്പ് ചെയർമാൻ സിപി നന്ദകുമാർ, ഇസാഫ് ബാങ്ക് എ ഡി കെ. പോൾ തോമസ്, ടി.എസ്. അനന്തരാമൻ, വി. വേണു ഗോപാൽ, ടി.ആർ. അനന്തരാ മൻ, സിജോ പോന്നോർ പി.കെ ഷാജി എന്നിവർ പ്രസംഗിച്ചു.
തൃശൂരിൽ ലുലു മാൾ തുടങ്ങാനാകാത്തത് രാഷ്ട്രീയപ്രവർത്തകൻ നൽകിയ കേസ് മൂലം: എം.എ യൂസഫലി
