Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ഹരിശങ്കര്‍ ഐപിഎസിനെ വീണ്ടും മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. എസ് ഹരിശങ്കര്‍ ഐപിഎസിനെ സായുധ പൊലീസ് ബറ്റാലിയന്‍ ഡിഐജി യായി നിയമിച്ചു. കഴിഞ്ഞ ദിവസം ഹരിശങ്കറിനെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചിരുന്നുവെങ്കിലും ചുമതലയേറ്റെടുക്കാതെ 15 ദിവസത്തെ അവധിയിലേക്ക് പ്രവേശിക്കുകയായിരുന്നു. കാളിരാജ് മഹേഷ് കുമാര്‍ ഐപിഎസ്് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാകും. തൃശൂര്‍ റേഞ്ച് ഡിഐജിയായി നാരായണന്‍ ടി വരും. അരുള്‍ ബി കൃഷ്ണ എറണാകുളം റേഞ്ച് ഡിഐജി, ജയ്‌ദേവ് ജി കോഴിക്കോട് കമ്മീഷണര്‍, സുദര്‍ശന്‍ കെഎസ് എറണാകുളം റൂറല്‍ പൊലീസ് മേധാവി ,ഹേമലത കൊല്ലം കമ്മീഷണര്‍, ഫറാഷ് ടി കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി, അരുണ്‍ കെ പവിത്രന്‍ വയനാട് ജില്ലാ പൊലീസ് മേധാവി, ജുവ്വനപുടി മഹേഷ് തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവിയായും ചുമതലയേല്‍ക്കും. ഉത്തരവ് പുറത്തിറങ്ങി. ഏകദേശം പതിനാറോളം ഐപിഎസ് ഉദ്യോഗസ്ഥരെയാണ് നിലവില്‍ സ്ഥലം മാറ്റിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *