തൃശൂര്‍:പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ സംസ്കാരം നാളെ സംസ്ഥാന സര്‍ക്കാരിന്റെ പരിപൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടത്തും. രാവിലെ 7 മണിക്ക് വിശുദ്ധ കുര്‍ബ്ബാനയോടെ ശുശ്രൂഷകള്‍ തുടങ്ങും. 11 ന്്്് നഗരി കാണിക്കല്‍ ചടങ്ങ തുടങ്ങി 1 മണിയോടെ മാര്‍ത്ത് മറിയം വലിയ പള്ളിയില്‍ എത്തി സര്‍ക്കാരിന്റെ പരിപൂര്‍ണ്ണ ബഹുമതികളോടെ കുരുവിളച്ചന്‍ സംസ്കാര പള്ളിയില്‍ ശുശ്രൂഷകള്‍ സമാപിക്കും. തുടര്‍ന്ന് 3 മണിക്ക് അനുശോചന സമ്മേളനം ചേരും.
മന്ത്രിമാരായ കെ. രാജന്, ആര്. ബിന്ദു, മേയര്‍ എം. കെ. വര്‍ഗീസ്, എം.എല്‍.എ പി. ബാലചന്ദ്രന്, ജില്ല പഞ്ചായത്ത് പ്രസിഡന്റ്റ് വി. എസ് പ്രിന്‍സ്, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ടോണി നീലങ്കാവില്‍, കുര്യാക്കോസ് മോര് ക്ലിമ്മിസ്, യുഹാന്നോന്‍ മോര് മിലിത്തിയോസ്, കോര്പ്പറേഷന് പ്രതിപക്ഷ നേതാവ് രാജന് പല്ലന്, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, സിപിഎം ജില്ലാ സെക്രട്ടറി അബ്ദുള്‍ഖാദര്‍, സിപിഐ ജില്ലാ സെക്രട്ടറി ശ്രീ.വല്‍സരാജ്, ബിജെപി ജില്ലാ സെക്രട്ടറി ജസ്റ്റിന് പോള്‍, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ജി. രാജേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദര്‍ മേനോന്, കൊച്ചിന് ദേവസ്വം പ്രസിഡന്റ് രവീന്ദ്രന് തുടങ്ങി സാംസ്കാരിക അറിയിച്ചിട്ടുണ്ട്. നേതാക്കന്മാര് ശുശ്രൂഷകളില്‍ പങ്കെടുക്കും
കാല്‍ഡിയന്‍ സിറിയന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 400 വിദ്യാര്‍ത്ഥികളും സംസ്കാരച്ചടങ്ങിനെത്തും.