ഭോപ്പാല്‍: മധ്യപ്രദേശ് ജബല്‍പൂരിലെ ഇസാഫ് ബാങ്കില്‍ വന്‍കവര്‍ച്ച. ഇന്നലെ രാവിലെ തോക്ക് ചൂണ്ടിയെത്തിയ അഞ്ചംഗ സംഘം 14 കിലോ സ്വര്‍ണവും, 5 ലക്ഷവും കവര്‍ന്നു.
രാവിലെ കിറ്റോളയിലെ ബാങ്ക് തുറന്നയുടനെയാണ് കവര്‍ച്ചക്കാര്‍ എത്തിയത്. ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. പോലീസിനെ അറിയിച്ചാല്‍ കൊന്നുകളയുമെന്ന്്് ജീവനക്കാരെ ഭീഷണിപ്പെടുത്തി. ലോക്കര്‍ തുറന്നാണ് സ്വര്‍ണം അടക്കം മോഷ്ടിച്ചത്. കേവലം എട്ട് മിനിറ്റിനുള്ളിലാണ് കവര്‍ച്ച. മൂന്ന് ബൈക്കുകളിലാണ് കവര്‍ച്ചക്കാര്‍ എത്തിയത്. ബാങ്കില്‍ സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഉത്സവസീസണായതിനാല്‍ ബാങ്ക് നേരത്തെ തുറന്നിരുന്നു. മോഷണം നടന്ന് 45 മിനിറ്റിന് ശേഷമാണ് വിവരം ബാങ്ക് ജീവനക്കാര്‍ പോലീസിനെ അറിയിച്ചത്
ഇസാഫ് ബാങ്കില്‍ വന്‍ കവര്‍ച്ച, 14 കിലോ സ്വര്‍ണവും, 5 ലക്ഷവും കവര്‍ന്നു
