തൃശൂര്‍: നോണ്‍ ബാങ്കിംഗ് രംഗത്ത് കോവിഡ് കാലഘട്ടത്തിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ച മാക്‌സ് വാല്യു ക്രെഡിറ്റ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ പ്രവര്‍ത്തനമണ്ഡലം ദേശീയതലത്തിലേക്കും വ്യാപിപ്പിക്കുന്നു. 2016-ല്‍ തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങിയ കമ്പനി 11 ശാഖകളുമായി നോണ്‍ ബാങ്കിംഗ് രംഗത്ത് മുന്‍നിരയിലെത്തിയിരിക്കുകയാണെന്ന് കമ്പനി ചെയര്‍മാന്‍ പോള്‍സണ്‍ ചിറയത്ത് തൃശൂരില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കര്‍ണാടകയില്‍ 35 ഉം, ആന്ധ്രപ്രദേശില്‍ 3 ബ്രാഞ്ചുകളും, പ്രവര്‍ത്തനം തുടങ്ങി. തമിഴ്‌നാട്ടിലടക്കം മറ്റ് സംസ്ഥാനങ്ങളിലും കമ്പനി ഉടന്‍ ബ്രാഞ്ചുകള്‍ തുടങ്ങും. ഓഹരിവിപണി ലക്ഷ്യമാക്കി 500 കോടി വിപണി മൂല്യമുള്ള ഒരു കമ്പനിയായി മാക്‌സ് വാല്യുവിനെ മാറ്റുന്നതിനായി സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്ത കമ്പനിയുമായി ലയിക്കുന്നതിന് ശ്രമം തുടങ്ങിക്കഴിഞ്ഞതായും പോള്‍സണ്‍ ചിറയത്ത് അറിയിച്ചു. ഇ- ഓട്ടോ ലോണുകള്‍ക്കായി പദ്ധതി തുടങ്ങിയെന്നും, ടൂ വീലര്‍ ലോണുകള്‍ നല്‍കി വരുന്നതായും അദ്ദേഹം അറിയിച്ചു.
കോവിഡ് കാലത്തും മുടങ്ങാതെ ശമ്പളം നല്‍കി കമ്പനി 1,500ഓളം വരുന്ന ജീവനക്കാരെ ചേര്‍ത്തുനിര്‍ത്തി. കൂടാതെ ശമ്പള വര്‍ദ്ധനവും നടപ്പിലാക്കി. കമ്പനിയ്ക്ക് ഇപ്പോള്‍ 1.8 ലക്ഷം ഉപഭോക്താക്കളുണ്ടെന്നും പോള്‍സണ്‍ ചിറയത്ത് അറിയിച്ചു.
Photo Credit: Newss Kerala