തൃശൂര്‍: തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ എം.കെ.വര്‍ഗീസ് അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയേറി. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന്് വാര്‍ത്താസമ്മേളനത്തില്‍ മേയര്‍ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം മൂന്ന് മാസം വിശ്രമത്തിലായിരിക്കുമെന്നും മേയര്‍ എം കെ.വര്‍ഗീസ്. തൃശൂര്‍ മണ്ഡലത്തില്‍ മേയറെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപിയില്‍ തകൃതിയായി നീക്കം നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയാണോ യുഡിഎഫിനെയാണോ പിന്തുണയ്ക്കുക എന്ന ചോദ്യത്തിന് : എല്ലാ പാര്‍ട്ടികളും ഒന്നാണെന്നും, പ്രവര്‍ത്തനരീതികളില്‍ മാത്രമാണു മാറ്റമെന്നും മേയര്‍ പറഞ്ഞു.
സ്വതന്ത്രമായി ചിന്തിക്കുക യും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പാര്‍ട്ടിയുടെ ഒപ്പം നിന്നു പൊതുപ്രവര്‍ത്തനം തുടരൂമെന്നും മേയര്‍ പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി നാടിന്റെ വികസനത്തെ സംബന്ധിച്ച എന്തു കാര്യം ചര്‍ച്ച ചെയ്യുന്നതിനു ക്ഷണിച്ചാലും മടി കൂടാതെ പോകും അതു നാടിനു വേണ്ടിയാണ്. അതില്‍ രാഷ്ട്രീയം നോക്കില്ലെന്നും മേയര്‍ പറഞ്ഞു.
കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ നെട്ടിശ്ശേരി വാര്‍ഡില്‍ നിന്നാണ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി എം.കെ.വര്‍ഗീസ് വിജയിച്ചത്. കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു വിമതനായി മത്സരിച്ചത്.