കൊച്ചി: ഖത്തറിൽ സ്കൂൾ ബസ്സിൽ കുടുങ്ങി ചൂടിൽ പെട്ട് ശ്വാസം കിട്ടാതെ കോട്ടയം ചിങ്ങവനം സ്വദേശികളായ മാതാപിതാക്കളുടെ മകൾ മിൻസാ മറിയ,4, മരണപ്പെട്ടതിൽ ബന്ധപ്പെട്ട സ്കൂൾ അധികൃതർക്കെതിരെ ഖത്തർ സർക്കാരിൻറെ ശക്തമായ നടപടി.
മിൻസ പഠിച്ചിരുന്ന അൽ ബക്കറയിലെ സ്പ്രിംഗ് ഫീൽഡ് കിൻന്റ ഗാർട്ടൻ പൂട്ടാൻ ഖത്തർ സർക്കാർ ഉത്തരവിറക്കി. തൻറെ നാലാം പിറന്നാൾ ദിവസം സ്കൂൾ ബസ്സിൽ ഉറങ്ങിപ്പോയ മിൻസ ബസ് ജീവനക്കാർ ബസ് പരിശോധിക്കാതെ അടച്ചത് മൂലം മരണപ്പെടുകയായിരുന്നു. ഈ അനാസ്ഥയ്ക്കെതിരെയാണ് ഖത്തർ സർക്കാരിൻറെ നടപടി.
മീൻസയുടെ മൃതദേഹം ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു. ഇന്നുച്ചതിരിഞ്ഞ് 3 മണിക്ക് ചിങ്ങവനത്ത് സംസ്കാര ചടങ്ങുകൾ നടക്കും. മീൻസയുടെ ദാരുണ മരണത്തിൽ നിരവധിപേർ ദുഃഖം പങ്കുവെച്ചു കൊണ്ടും സ്കൂൾ ജീവനക്കാരുടെ വീഴ്ചയെ അപലപിച്ചുകൊണ്ടും രംഗത്തുവന്നിരുന്നു.